വൈദ്യുതി സെക്ഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടിക്കാന്‍ നല്‍കുന്നത് സംബന്ധിച്ച് കൈക്കൂലി ആരോപണം; വിജിലന്‍സ് റെയ്ഡ് നടത്തി
Nov 18, 2016, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2016) വോര്‍ക്കാടി വൈദ്യുതി സെക്ഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഓടിക്കാന്‍ നല്‍കുന്നത് സംബന്ധിച്ച് കൈക്കൂലി ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് വിജിലന്‍സ് സംഘം കാസര്‍കോട് പുലിക്കുന്നിലെ കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസില്‍ റെയ്ഡ് നടത്തി. വിജിലന്‍സ് സി ഐ ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ടെണ്ടര്‍ നല്കിയ അര്‍ഹതപ്പെട്ട ഒരാള്‍ക്ക് നല്‍കാതെ മറ്റൊരാള്‍ക്ക് കരാര്‍ നല്‍കിയതാണ് പരാതിക്കിടയാക്കിയത്. അര്‍ഹതപ്പെട്ടയാള്‍ക്ക് കരാര്‍ നല്കാന് 20,000 രൂപ വൈദ്യുതി ഓഫീസ് അധികൃതര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സില്‍ പരാതി ലഭിച്ചതായി അറിഞ്ഞ ഉടനെ മറ്റൊരാള്‍ക്ക് നല്കിയ കരാര്‍ അധികൃതര്‍ ഉപേക്ഷിച്ചതായും വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ടെണ്ടര്‍ നടപടികളുമായിബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിടച്ചതില്നിന്നാണ് ക്രമക്കേട് കണ്ടെത്തിയതെന്നും വിജിലന്‍സ് സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതുസംബന്ധിച്ച് വൈദ്യുതി വകുപ്പ് ഉന്നതര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
Keywords: KSEB office, Kasaragod, Vigilance-raid, Bribe allegation: Vigilance raid in KSEB office

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.