സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രഭാതഭക്ഷണവും വൈകിട്ട് ലഘുഭക്ഷണവും
Jul 2, 2012, 16:47 IST

ഈ അധ്യയന വര്‍ഷം മുതല്‍ ഉച്ചഭക്ഷണം കൂടുതല്‍ വിഭവസമൃദ്ധമാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഉച്ചയ്ക്കു കഞ്ഞിയും പയറും സ്ഥിരമാക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേ വകുപ്പുതല ശിക്ഷാ നടപടിയെടുക്കും. ഭക്ഷണം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും.
കുട്ടികള്‍ക്കു പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തു പോഷകാഹാരം നല്‍കുകയാണു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. മുട്ട, പാല്‍, പച്ചക്കറി തുടങ്ങിയവ ഉച്ചഭക്ഷണ മെനുവില്‍ ചേര്‍ക്കണം. ഫണ്ട് ലഭ്യതയനുസരിച്ചു പ്രഭാതഭക്ഷണവും ലഘുഭക്ഷണവും ഒരുക്കാനാണു നിര്‍ദേശം. ഇതിനുള്ള സഹായത്തിനായി ഉച്ചഭക്ഷണ കമ്മിറ്റികള്‍ക്കു തദ്ദേശ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സന്നദ്ധസംഘടനകള്‍, എം.എല്‍.എമാര്‍ തുടങ്ങിയവരേ സമീപിക്കാം.
ഉച്ചഭക്ഷണ കമ്മിറ്റികള്‍ ജൂലൈ 15നകം എല്ലാ സ്‌കൂളുകളിലും രൂപീകരിക്കണം. ചെലവുകള്‍ക്കുള്ള തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. കഞ്ഞിയും പയറും സ്ഥിരമാക്കിയാല്‍ പച്ചക്കറി, എണ്ണ, പലവ്യഞ്ജനം തുടങ്ങിയവയ്ക്കുള്ള ധനസഹായം തടയുകയും ശിക്ഷാ നടപടിയെടുക്കുകയും ചെയ്യും.
അനുവദിക്കപ്പെട്ട അരി ഒഴികെയുള്ള സാധനങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നേരിട്ടു വില നല്‍കണം. ഇവ പൊതുവിപണിയില്‍നിന്നു വാങ്ങാം.സ്‌കൂള്‍ കുട്ടികള്‍ക്കു തിളപ്പിച്ചാറിയ വെള്ളമേ കൊടുക്കാവൂ. ഭക്ഷണത്തിനു മുമ്പ് സോപ്പിട്ടു കൈകഴുകാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.
Keywords: Breakfast food for school student, Kasaragod