city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് വിദേശ ടൂറിസ്റ്റുകള്‍ എത്തിയ ജില്ല കാസര്‍കോട്; ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ വമ്പന്‍ പദ്ധതികളുമായി ബി ആര്‍ഡിസി; ടൂറിസം സീസണ്‍ ആരംഭിക്കുമ്പോള്‍ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘം ഉത്തര മലബാറിലേക്ക്

# സ്‌മൈല്‍ സംരംഭങ്ങള്‍, സ്‌മൈല്‍ വിടിജി പശ്ചാത്തലമൊരുങ്ങി
# സ്‌മൈല്‍ അംബാസഡര്‍ ടൂര്‍ ഡിസംബര്‍ 6 മുതല്‍ 8 വരെ
# മുന്‍നിര ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഉത്തര മലബാറിലെ അനുഭവവേദ്യ കേന്ദ്രങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തും
# സംഘം കണ്ണൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സന്ദര്‍ശിക്കും. വിമാനത്താവളം അധികൃതരുമായി ടൂറിസം സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

കാസര്‍കോട്: (www.kasargodvartha.com 05.12.2018) 2017ലെ സ്ഥിതി വിവരക്കണക്കുകള്‍ അനുസരിച്ച് കേരളത്തിലെത്തിയ ടൂറിസ്റ്റുകളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെത്തിയത് വിദേശ ടൂറിസ്റ്റുകളുടെ 0.57% ഉം ആഭ്യന്തര ടൂറിസ്റ്റുകളില്‍ 6.54% ഉം മാത്രമാണ്. കേരളത്തില്‍ ഏറ്റവും കുറവ് വിദേശ ടൂറിസ്റ്റുകള്‍ എത്തിയ ജില്ല കാസര്‍കോട് ആണ്. ഈ സ്ഥിതിക്ക് അടുത്ത വര്‍ഷത്തോടെ ഗണ്യമായ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിആര്‍ഡിസി ഉദ്യോഗസ്ഥര്‍. ഇതിനായി വമ്പന്‍ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഡിസംബര്‍ മാസത്തോടെ ഈ വര്‍ഷത്തെ ടൂറിസം സീസണ്‍ സജീവമാകുമ്പോള്‍ ഉത്തര മലബാറിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിനും ബിആര്‍ഡിസി തയ്യാറായിക്കഴിഞ്ഞു. സ്‌മൈല്‍ സംരംഭങ്ങള്‍, സ്‌മൈല്‍ വിടിജി മുതലായ ബിആര്‍ഡിസി പദ്ധതികളാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഡിസംബര്‍ ആറിന് ഉത്തര മലബാറിലെത്തും.
കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് വിദേശ ടൂറിസ്റ്റുകള്‍ എത്തിയ ജില്ല കാസര്‍കോട്; ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ വമ്പന്‍ പദ്ധതികളുമായി ബി ആര്‍ഡിസി; ടൂറിസം സീസണ്‍ ആരംഭിക്കുമ്പോള്‍ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘം ഉത്തര മലബാറിലേക്ക്

സ്‌മൈല്‍ സംരംഭങ്ങള്‍:

ബിആര്‍ഡിസി ആരംഭിച്ച 'സ്‌മൈല്‍' പദ്ധതിക്ക് കീഴില്‍ വിവിധ സംരംഭങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഉത്തര മലബാറിലേക്ക് ഇടത്തരം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് അനിവാര്യമായ വിനോദ സഞ്ചാരഅധിഷ്ഠിത താമസ സൌകര്യങ്ങളും അനുഭവവേദ്യ ടൂറിസം സേവനങ്ങളും സൃഷ്ടിക്കുന്നതിനു വേണ്ടി രൂപകല്പന ചെയ്തതാണ് 'സ്‌മൈല്‍'(SMiLE -Small & Medium lndustries Leveraging Experiential Tourism) പദ്ധതി. ഇപ്പോള്‍ 93 സംരംഭകര്‍ ചേര്‍ന്ന് നടത്തുന്ന 50 സംരംഭങ്ങളാണ് അനുഭവവേദ്യ ടൂറിസത്തിന് (Experiential Tourism) ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നത്. 400ഓളം ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള റൂമുകളാണ് ഇത് വഴി ഉത്തര മലബാറില്‍ ലഭ്യമായിട്ടുള്ളത്.

സ്‌മൈല്‍ വിടിജി (SMiLE VTG):

ആഗോള തലത്തിലുള്ള വിനോദ സഞ്ചാരികള്‍ക്ക് ഉത്തര മലബാറിലേക്കുള്ള വഴികാട്ടിയാണ് ബിആര്‍ഡിസി പുറത്തിറക്കിയ 'സ്‌മൈല്‍ വിടിജി' (വെര്‍ച്വല്‍ ടൂര്‍ ഗൈഡ്). ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മൊബൈല്‍ ആപ്പ് (SMiLE VTG) ഡൗണ്‍ലോഡ് ചെയ്താല്‍ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പശ്ചാത്തല കഥകളും ചേര്‍ന്ന വിവരണങ്ങള്‍, സ്‌മൈല്‍ സംരംഭങ്ങളുടെയും അവര്‍ നല്‍കുന്ന പ്രധാന സേവനങ്ങളുടെയും വിവരങ്ങള്‍, റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം, ആകര്‍ഷക കേന്ദ്രങ്ങളിലേക്കും സ്‌മൈല്‍ സംരംഭങ്ങളിലേക്കും സഞ്ചരിക്കുന്നതിന് ജിപിഎസ് ബന്ധിപ്പിച്ചുള്ള ദിശാ വിവരണങ്ങള്‍, ഹെല്‍പ്പ് ലൈന്‍ എന്നിങ്ങനെ ഉത്തര മലബാര്‍ ടൂറിസവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.

വീഡിയോ ബ്രോഷറുകള്‍

അനുഭവ വേദ്യ ടൂറിസം വിപണിയില്‍ ആകര്‍ഷകമാകുന്ന, ഉത്തര മലബാറില്‍ നിലവിലുള്ള പ്രത്യേകതകള്‍ കണ്ടെത്തി അവ 'ടൂറിസം ഉല്‍പ്പന്ന'ങ്ങളായി മാറ്റുന്നതിനാണ് വീഡിയോ ബ്രോഷറുകള്‍. ഉത്തര മലബാറിലെ സുരംങ്ക ഉള്‍പ്പെടെയുള്ള ടൂറിസം ഉള്‍പ്പന്നങ്ങളുടെ വീഡിയോ ബ്രോഷറുകള്‍ ഡിസംബറില്‍ പുറത്തിറങ്ങും.

സ്‌മൈല്‍ അംബാസഡര്‍ ടൂര്‍

വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തുന്ന പ്രധാന ചാനലാണ് ടൂര്‍ ഓപ്പറേറ്റിംഗ്/മാനേജ്‌മെന്റ് കമ്പനികള്‍. ഇത്തരം കമ്പനികള്‍ക്ക് ഉത്തര മലബാറിന്റെ അനുഭവ വേദ്യ ടൂറിസം ഘടകങ്ങളും പൊതുസാധ്യതകളും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ചിട്ടുള്ള മൂന്ന് ദിവസത്തെ സ്‌മൈല്‍ അംബാസഡര്‍ ടൂര്‍ ഡിസംബര്‍ ആറിന് തുടങ്ങും. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (അറ്റോയി) യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇത് വഴി മുന്‍നിരയിലുള്ള മുപ്പതോളം ടൂര്‍ കമ്പനികളുടെ സിഇഒമാരും സീനിയര്‍ മാനേജര്‍മാരും ഉത്തര മലബാറിലെത്തും. 6,7 തിയ്യതികളില്‍ കാസര്‍കോടും എട്ടിന് കണ്ണൂര്‍ ജില്ലയിലുമാണ് പരിപാടികള്‍. പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, തനത് കലകള്‍, മലബാര്‍ രുചിക്കൂട്ടുകള്‍, സുരംഗകള്‍ മുതലായ അനുഭവവേദ്യ ആകര്‍ഷക ഘടകങ്ങള്‍ പരിചയപ്പെടുകയും സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

സ്‌മൈല്‍ സംരംഭകരെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും ബന്ധിപ്പിക്കുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ള ബി ടു ബി മീറ്റും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. എട്ടിന് കണ്ണൂരിലെത്തുന്ന സംഘം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ ടൂറിസം നിക്ഷേപകരുമായി സംവദിക്കും. നാല് മണിക്ക് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സന്ദര്‍ശിക്കും. 4.30 ന് കിയാല്‍ അധികൃതരുമായി ടൂറിസം സംബന്ധിച്ച് ചര്‍ച്ച നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  BRDC to ready for tourism development of North Malabar, Kasaragod, News, Tourism, BRDC.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia