city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സീതാംഗോളി ബസ് അപകടം: കാരണം ബ്രേക്ക് പൊട്ടിയത്; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിക്കും

കാസര്‍കോട്:(www.kasargodvartha.com 14.10.2014) സീതാംഗോളിയില്‍ ചൊവ്വാഴ്ച രാവിലെ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുമ്പള സിഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അപടകത്തില്‍ നെല്ലിക്കുന്നിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ അബ്ദുല്‍ നാസര്‍ (34), പുത്തിഗെയിലെ മമ്മു-ഖദീജ ദമ്പതികളുടെ മകന്‍ എന്‍ മുഹമ്മദ് (35) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ നാസറിന്റെ മകന്‍ നൗഫല്‍ (ഒമ്പത്), പുത്തിഗെയിലെ ഇര്‍ഷാദ്(24) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.

ബസിന്റെ ബ്രേക്ക് പൊട്ടിയതിനാല്‍ നിയന്ത്രണം വിട്ട ബസ് ആദ്യം റോഡരികില്‍ മേയുകയായിരുന്ന പശുവിനെ ഇടിച്ചുവീഴ്ത്തി വലിച്ചിഴച്ചുകൊണ്ടുപോവുകയും റോഡിലൂടെ മകനെയും കയറ്റി പോവുകയായിരുന്ന അബ്ദുല്‍ നാസറിന്റെ ആക്ടീവ സ്‌കൂട്ടറിലിടിക്കുകയും പിന്നീട് മുഹമ്മദ് സഞ്ചരിച്ച ബൈക്കിലിടിക്കുകയുമായിരുന്നു. ബൈക്കും ആക്ടീവയും തകര്‍ന്നുതരിപ്പണമായി.

സീതാംഗോളി ബസ് അപകടം: കാരണം ബ്രേക്ക് പൊട്ടിയത്; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിക്കും
ബൈക്കിനേയും ആക്ടീവയെയും മീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ടുപോയാണ് ബസ് നിന്നത്. അബ്ദുല്‍ നാസര്‍ സംഭവസ്ഥലത്തും മുഹമ്മദ് മംഗലാപുരം ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. മുഹമ്മദിന്റെ ഇടതുകാല്‍ അപകടത്തില്‍ മുറിഞ്ഞുപോയിരുന്നു. സീതാംഗോളി ടൗണിലെ പ്രധാന ജങ്ഷനിലാണ് അപകടം നടന്നത്. ഡ്രൈവറുടെ മനഃസാന്നിധ്യമാണ് അപകടത്തിന്റെ ഭീകരത കുറച്ചത്. ബസിലെ യാത്രക്കാര്‍ക്കൊന്നും പരിക്കേല്‍ക്കാതിരിക്കാനും കാരണം ഇതുതന്നെയാണ്. അബ്ദുല്‍ നാസറിന്റെയും മുഹമ്മദിന്റെയും മരണം രണ്ടുകുടുംബത്തിന്റെ അത്താണിയെയാണ് ഇല്ലാതാക്കിയത്.

നെല്ലിക്കുന്നിലെ പരേതനായ അബ്ദുര്‍ റഹ്മാന്‍-ആഇഷ ദമ്പതികളുടെ മകനാണ് അബ്ദുല്‍ നാസര്‍. ഭാര്യ: മൈമൂന. ഫാത്വിമത്ത് മിഹ്നത്ത്, നബ്ഹാന്‍, നബീല്‍ എന്നിവര്‍ മറ്റുമക്കളാണ്. സീതാംഗോളിയില്‍ പണിയുന്ന വീട് നോക്കാനാണ് മകനെയും കൂട്ടി അബ്ദുല്‍ നാസര്‍ പോയത്. തിരിച്ചുവരുമ്പോള്‍ മകനെ സ്‌കൂളിലാക്കാനായിരുന്നു കൂടെ കൂട്ടിയത്. ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് അബ്ദുല്‍ നാസറിനെ മരണം തട്ടിയെടുത്തത്.

നേരത്തെ മുഗു നെട്ടണിക്കുന്നിലാണ് മുഹമ്മദും കുടുംബവും താമസിച്ചിരുന്നത്. ഇപ്പോള്‍ പുത്തിഗെയിലാണ് താമസം. ഭാര്യ: സുഹറ. മക്കള്‍: സബീര്‍, സെമീര്‍. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്‍ റഹ്മാന്‍, നഫീസ. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അബ്ദുല്‍ നാസറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സീതാംഗോളി ബസ് അപകടം: കാരണം ബ്രേക്ക് പൊട്ടിയത്; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിക്കും
മുഹമ്മദ് 
സീതാംഗോളി ബസ് അപകടം: കാരണം ബ്രേക്ക് പൊട്ടിയത്; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിക്കും
നാസര്‍
മംഗലാപുരം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം
മുഹമ്മദിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പുത്തിഗെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related news:  സീതാംഗോളി ബസ് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

സീതാംഗോളിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതരം

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, Seethangoli, Accidental-Death, puthige, Nellikunnu, Bus, Accident, Kerala, MVI Officer, Nettanikunnu, Brake Failure Leads to Bus Accident 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia