city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദൂര്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ലീഗ് നേതാക്കള്‍ പാണക്കാട്ട്

കാസര്‍കോട്: (www.kasargodvartha.com 24/02/2015) ആദൂര്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ലീഗ് നേതാക്കള്‍ പാണക്കാട്ട് പോയി. കാസര്‍കോട്ട് നടന്ന ആര്‍.എസ്.എസിന്റെ വിജയ ശക്തി സമ്മേളനം കഴിഞ്ഞുപോകുന്നവരുടെ വാഹനങ്ങള്‍ക്കു നേരെ ബോവിക്കാനത്ത് കല്ലേറുണ്ടായതിനെ തുടര്‍ന്ന് ബോവിക്കാനത്ത് ആരാധനാലയങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടന്നിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ പ്രകടനം നടത്തിയതില്‍ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലീഗ് നേതാക്കള്‍ക്കെതിരെ എടുത്ത കേസ് ഒഴിവാക്കണമെന്ന് പ്രാദേശിക ലീഗ് നേതൃത്വം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് ഇതിന് വഴങ്ങിയിരുന്നില്ല. ആക്രമണവും മറ്റ് അനിഷ്ട സംഭവങ്ങളും ഉണ്ടായപ്പോള്‍  കാസര്‍കോട് ഡി.വൈ.എസ്.പി.ടി.രഞ്ജിത്തും സ്ഥലത്തെത്തിയിരുന്നു.

സമാധാനം ഉണ്ടാക്കാന്‍ സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടും ലീഗ് നേതാക്കള്‍ തന്നെ  പ്രകടനത്തിന് നേതൃത്വം നല്‍കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടു തന്നെ പ്രകടനത്തിന് നേതൃത്വം നല്‍കിയ ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.വൈ.എസ്.പി. തന്നെയാണ് ആദൂര്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. പോലീസ് ഇരുവിഭാഗത്തിലും പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനാലാണ് സംഘര്‍ഷം പെട്ടന്ന് തന്നെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ മുഴക്കിയതെന്ന് പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ 250 ഓളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരില്‍ 16 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആദൂര്‍ സി.ഐ. എ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പിന്നീട് അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോഴും റിമാന്റിലാണ്. ലീഗ് നേതാക്കള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ കഴിഞ്ഞ ആഴ്ച കാസര്‍കോട്ടെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാസര്‍കോട് റെയില്‍വേസ്റ്റഷനില്‍ വെച്ച് കണ്ടിരുന്നു.

ഇതേ തുടര്‍ന്ന് മന്ത്രി ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പ്രകോപന മുദ്രാവാക്ക്യങ്ങളോടെ നടന്ന പ്രകടനത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ മന്ത്രിക്ക് നല്‍കിയതോടെ കേസ് പിന്‍വലിക്കുന്നതിലെ അനൗചിത്യം മന്ത്രിതന്നെ ലീഗ് നേതാക്കളെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ആദൂര്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ലീഗ് നേതാക്കള്‍ പാണക്കാട്ടെത്തിയത്. പാണക്കാട് തങ്ങളെയും, ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെയും നേതാക്കള്‍ കണ്ടു.

ഇപ്പോള്‍ ലീഗ് നേതാക്കള്‍ക്കെതിരെയുള്ള കേസ് തുടര്‍ന്നാല്‍ വരുന്ന പഞ്ചായത്ത് തെരെഞ്ഞടുപ്പില്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്തിയതായാണ് അറിയുന്നത്.

ആദൂര്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ലീഗ് നേതാക്കള്‍ പാണക്കാട്ട്അതേസമയം പോലീസ് ഒരു പ്രധാന ആര്‍.എസ്.എസ്. നേതാവിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായാണ് ലീഗ് നേതാക്കള്‍ പറയുന്നത്. അക്രമണത്തിന് നേതൃത്വം നല്‍കിയത് ഈ നേതാവാണ്. പരാതി നല്‍കിയിട്ടും അദ്ദേഹത്തെ ഒഴിവാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആവശ്യപ്പെടുന്നുവെന്നാണ് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന പരാതിയും ലീഗിനുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Police, Muslim League, Case, Leader, Secretary, Complaint, Kasaragod, Kerala, Clash.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia