വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ മുന്നിലുള്ള കടയില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങി പരിശോധനയ്ക്കായി കൊടുക്കും; ഫുഡ്‌സേഫ്റ്റി ലൈസന്‍സിനുള്ള രീതി കണ്ടാല്‍ ചിരിച്ച് ചിരിച്ച് ചത്തുപോകും
Apr 27, 2018, 12:45 IST
ഉപ്പള: (www.kasargodvartha.com 27.04.2018) ജല അതോറിറ്റിയുടെ ഫുഡ് സേഫ്റ്റി ലൈസന്‍സിന് വേണ്ടി നടക്കുന്നത് വമ്പന്‍ ഒത്ത് കളി. ഹോട്ടലുകള്‍, ലോഡ്ജുകള്‍, പെട്ടി കടകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവര്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കുന്നത് കേരള വാട്ടര്‍ അതോറിറ്റിയുടെ ജില്ലാ ആസ്ഥാനമായ വിദ്യാനഗറിലെ ഡിവിഷണല്‍ ഓഫീസില്‍ വെച്ച്. ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ടീം കേരള വാട്ടര്‍ അതോറിറ്റി പബ്ലിക്ക് ഹെല്‍ത്ത് ഡിവിഷണല്‍ ഓഫീസിലെ ലാബില്‍ വെച്ചാണ് പരിശോധന നടത്തി ഫുഡ് സേഫ്റ്റി ലൈസന്‍സ് അനുവദിച്ച് കൊടുക്കുന്നത്.
പല ഹോട്ടല്‍ ഉടമകളും വ്യാപാരികളും ലോഡ്ജ് ഉടമകളും അവരവര്‍ ഉപയോഗിക്കുന്ന വെള്ളം കൊണ്ട് വരുന്നുണ്ട.് എന്നാല്‍ മറ്റൊരു വിഭാഗം വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്‍വശത്തെ കടയില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങി അതാണ് പരിശോധനക്ക് ഹാജരാക്കുന്നത്. ഇത് പരസ്പരം അറിഞ്ഞ് കൊണ്ടുള്ള പരിപാടി തന്നെ എന്നാണ് അവിടുത്തെ നാട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ പല ജലായശയങ്ങളും ചൂടിന്റെ കാഠിന്യം കൊണ്ട് വറ്റാന്‍ പോവുകയാണ്. മഴക്കാലത്തോടെ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ള സമയത്താണ് ഉത്തരവാദിത്തപ്പെട്ടവരുടെ അറിവോടെ ഫുഡ് സേഫ്റ്റി ലൈസന്‍സ് കൊടുക്കുന്നത്.
ഫുഡ് സേഫ്റ്റി ലൈസന്‍സ് കിട്ടണമെങ്കില്‍ ഉത്തരവാദപ്പെട്ട ആരോഗ്യ ജീവനക്കാര്‍ ഇത്തരം സ്ഥാപനങ്ങളില്‍ നേരിട്ട് ചെന്ന് സാമ്പിള്‍ ശേഖരിച്ച് അത് പരിശോധിച്ചാണ് ലൈസന്‍സ് അനുവദിക്കേണ്ടത്. പക്ഷേ ഇവിടെ അതൊന്നും പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് അനുവദിക്കുന്നത്.
പല ഹോട്ടലുകളുടേയും ലോഡ്ജ്കളുടേയും കിണറുകള്‍ വൃത്തിഹീനമായാണ് കിടക്കുന്നത്. അത് കണ്ടാല്‍ തന്നെ അറപ്പ് തോന്നും. അത്തരം സ്ഥാപനങ്ങള്‍ക്കും മിനറല്‍വാട്ടര്‍ ഉപയോഗിച്ച് ലൈസന്‍സ് അനുവദിക്കുകയാണ്. ജില്ലയിലെ പല പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും മഞ്ഞപിത്തം പടര്‍ന്ന് പിടിക്കുന്ന ഈ അവസരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ഇത്തരം നടപടികള്‍ നിരുത്തരവാദപരമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ലൈസന്‍സ് നല്‍കുന്നതിന് അധികാരികള്‍ വ്യാപാരികളോടും ഹോട്ടല്‍ ഉടമകളോടും പണം വാങ്ങുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ പൊതുജനാരോഗ്യം അപകടത്തിലാകുമെന്നും നാട്ടുകാര്‍ ആശങ്ക പങ്കു വെക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Hotel, Shop, Water, Water authority, Natives, buy mineral water from shop and given for inspection for getting food security licences.
< !- START disable copy paste -->