പുതുവര്‍ഷാഘോഷത്തിനിടെ റോഡിലേക്ക് കുപ്പിയേറ്
Jan 1, 2013, 11:42 IST
കാസര്‍കോട്: പുതുവര്‍ഷാഘോഷത്തിനിടെ കാസര്‍കോട്ട് രണ്ടിടങ്ങളിലായി റോഡിലേക്ക് മദ്യ കുപ്പിയെറിഞ്ഞ് പൊട്ടിച്ചു. കുപ്പികള്‍ ചില വാഹനങ്ങളുടെ മേല്‍ തറച്ചെങ്കിലും ആരും പരാതി പറയാന്‍ നിന്നില്ല. അമെയ് കോളനി റോഡില്‍ നിന്നും തിങ്കളാഴ്ച രാത്രി 12.30 മണിയോടെയാണ് എം.ജി. റോഡിലേക്ക് മദ്യക്കുപ്പികള്‍ എറിഞ്ഞ് പൊട്ടിച്ചത്.
പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ മദ്യപിച്ച് ലക്കുകെട്ട ചിലര്‍ ബിയര്‍ കുപ്പികള്‍ റോഡിലേക്ക് എറിയുകയായിരുന്നു. മധൂര്‍ റോഡില്‍ കൃഷ്ണ തിയേറ്ററിന് സമീപത്തും ഇതുപോലെ റോഡിലേക്ക് കുപ്പിയേറുണ്ടായി.
വിദ്യാനഗര്‍ നെല്‍ക്കളയില്‍ പുതുവര്‍ഷാഘോഷത്തിനിടെ ആളുകള്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. എരിയാല്‍ ബ്ലാര്‍ക്കോട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സംഘടിപ്പിച്ച പുതുവര്‍ഷോഘോഷ പരിപാടിക്കിടെയുണ്ടയാ സംഘര്‍ഷാവസ്ഥ പോലീസ് എത്തിയാണ് നീക്കിയത്. ഏതാനും ബൈക്കുകളും ഓട്ടോ റിക്ഷകളും സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആഘോഷത്തിനിടെ ചിലര്‍ ഡീജെ നൃത്തം ചെയ്തതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

Keywords: New Year, Road, Bottle, Vehicle, Case, Vidya Nagar, Police, Custody, Celebration, kasaragod, Kerala, Kerala Vartha, Kerala News.