city-gold-ad-for-blogger

നാട്ടില്‍ കുഴിക്കേണ്ട കുഴല്‍ കിണര്‍ കുഴിച്ചത് കാട്ടില്‍!

കുമ്പള: (www.kasargodvartha.com 31/10/2016) എം.എല്‍.എ. ഫണ്ടില്‍ നിന്ന് പതിനായിരങ്ങള്‍ മുടക്കി കുഴല്‍ കിണര്‍ നിര്‍മ്മിച്ചത് നാട്ട് മനുഷ്യര്‍ക്കോ? അതോ കാട്ടില്‍ വസിക്കുന്നവര്‍ക്കോ?. ആരിക്കാടി കുന്നില്‍ പാറസ്ഥാന റോഡ് ജംഗ്ഷനിലെ കുഴല്‍ കിണര്‍ കാണുമ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത് ഇങ്ങനെയാണ്. ഇവിടെ ഇങ്ങനെയൊരു കുഴല്‍ കിണര്‍ നിര്‍മ്മിച്ചതിന്റെ ഉദ്ദേശമെന്തായിരുന്നുവെന്നാണ് നാട്ടുകാരുടെ അടുത്ത ചോദ്യം.

നാട്ടുകാര്‍ക്ക് ഇവിടെ നിന്നും വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്രയൊക്കെ പണം ചിലവഴിച്ച് നിര്‍മ്മിച്ചെങ്കിലും അതില്‍ നിന്നും ഒരു കുടം വെള്ളം പോലും നാട്ടുകാര്‍ക്കാര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഇതില്‍ നിന്നുളള വെളളം മോട്ടോര്‍ വെച്ച് ഒരു ടാങ്ക് നിര്‍മ്മിച്ച് ആരിക്കാടിയിലെ ചില ഭാഗങ്ങളില്‍ വിതരണം നടത്തിയിരുന്നുവെങ്കില്‍ കുടിവെളളമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുമായിരുന്നുവെന്നും ഇതേ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ജി.എച്ച്.എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
നാട്ടില്‍ കുഴിക്കേണ്ട കുഴല്‍ കിണര്‍ കുഴിച്ചത് കാട്ടില്‍!

നാട്ടില്‍ കുഴിക്കേണ്ട കുഴല്‍ കിണര്‍ കുഴിച്ചത് കാട്ടില്‍!

നാട്ടില്‍ കുഴിക്കേണ്ട കുഴല്‍ കിണര്‍ കുഴിച്ചത് കാട്ടില്‍!

Keywords:  Kasaragod, Kerala, Well, Natives, complaint, GHM Committee, Bore well at forest side.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia