സ്‌കൂള്‍ ലൈബ്രറി സമൃദ്ധമാക്കാന്‍ വിദ്യാര്‍ഥികളുടെ പുസ്തക നിധി
Jun 27, 2012, 16:06 IST
കുണ്ടംകുഴി: സ്‌കൂള്‍ ലൈബ്രറി സമൃദ്ധമാക്കാന്‍ വിദ്യാര്‍ഥികളുടെ പുസ്തക നിധി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളാണ് വായനാ വാരാചരണത്തിന്റെ ഭാഗമായി സ്‌കൂളിലേക്ക് പുസ്തകനിധി സമ്മാനിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ലൈബ്രറിയിലെ പുസ്തക കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി തീരുമാനിച്ചത്.
ഓരോ ക്ലാസിലേയും കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പുസ്തകങ്ങള്‍ സമാഹരിച്ചു. പുസ്തകങ്ങള്‍ ബേഡഡുക്ക പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വരദരാജ് കുട്ടികളില്‍ നിന്നും ഏറ്റുവാങ്ങി പ്രിന്‍സിപ്പാള്‍ ലളിത വല്ല്യോട്ടിന് കൈമാറി. വായനാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും വരദരാജ് നിര്‍വഹിച്ചു. ലളിത വല്ല്യോട്ട് അധ്യക്ഷയായി. എ ദാമോദരന്‍, പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പി വി ശശി സ്വാഗതവും എ മീനു നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kundamkuzhi, School, Library, Students.