ഒരൊറ്റ പ്രൂഫില്‍ മറിച്ചുവില്‍ക്കുന്നത് നാലും അഞ്ചും സിം കാര്‍ഡുകള്‍; പെരിയാട്ടടുക്കത്തെ കടയില്‍ പോലീസ് റെയ്ഡ്, ഉടമ പിടിയില്‍
Oct 19, 2016, 23:34 IST
ബേക്കല്‍: (www.kasargodvartha.com 19/10/2016) പെരിയാട്ടടുക്കത്തെ ബുക്ക് സ്റ്റാളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സിംകാര്‍ഡ് വാങ്ങാനായി നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് സിംകാര്‍ഡ് മറിച്ചു വില്‍ക്കുന്നതായി കണ്ടെത്തി. സംഭവത്തില്‍ കടയുടമ പോലീസ് പിടിയിലായി. പനയാലിലെ നന്ദനം ബുക്ക്‌സ് കട നടത്തുന്ന പനയാലിലെ ചന്ദ്രന്‍ (42) ആണ് പിടിയിലായത്.
പെരിയ ആയംപാറ സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയിലാണ് പോലീസ് കടയില്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും നൂറു കണക്കിനാളുകള്‍ക്ക് വ്യാജ പ്രൂഫില്‍ സിം കാര്‍ഡ് മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ കട പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആയംപാറ സ്വദേശിനിയായ യുവതിക്ക് ഒരു നമ്പറില്‍ നിന്നും അശ്ലീല ചിത്രം അയച്ചത്. ഇതേതുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ പ്രൂഫില്‍ സിം കാര്‍ഡ് വാങ്ങിയയാളാണ് സന്ദേശം അയച്ചതെന്നും, ഇത് പെരിയാട്ടടുക്കത്തെ കടയില്‍ നിന്നുമാണ് വാങ്ങിയതെന്നും വ്യക്തമാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തില്‍ കട റെയ്ഡ് നടത്തിയതോടെയാണ് സിംകാര്‍ഡ് മറിച്ചു വില്‍ക്കുന്ന സംഭവം പുറത്തുവന്നത്.
സിം കാര്‍ഡിനായി നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ നിരവധി പകര്‍പ്പുകളെടുത്താണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. ഇത്തരത്തില്‍ വില്‍പന നടത്തുന്ന സിം കാര്‍ഡിന് 300 രൂപയും അതില്‍ കൂടുതലുമാണ് വാങ്ങിയിരുന്നത്. പലപ്പോഴും സ്ത്രീകളെ ശല്യം ചെയ്യാനും മറ്റുമാണ് ഇത്തരത്തിലുള്ള സിം കാര്‍ഡുകള്‍ യുവാക്കള്‍ വാങ്ങുന്നതെന്ന് സൂചനയുണ്ട്.
Keywords : Bekal, Police, Police-Raid, Accuse, Arrest, Shop, Investigation, Complaint, Kasaragod, Sim card, Chandran, Book stall owner arrested.