പ്രവാസികളുടെ കാണാകഥകള്‍ പ്രകാശനം 28ന്
Feb 23, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 23/02/2015) കുട്ടിയാനം മുഹമ്മദ് കുഞ്ഞി എഴുതിയ പ്രവാസികളുടെ കാണാകഥകള്‍ എന്ന പുസ്തകം ഫെബ്രുവരി 28നു വൈകിട്ട് മൂന്നിനു കാസര്‍കോട് സിറ്റി ഹാളില്‍ പ്രൊഫ. എം.എ. റഹ്മാന്‍ പ്രകാശനം ചെയ്യും. കെ.കെ. നായര്‍ പുസ്തകം ഏറ്റുവാങ്ങും. ചടങ്ങ് അബ്ദുല്ല കണ്ണംകടവിന്റെ അധ്യക്ഷതയില്‍ നഗരസഭാചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
പി.വി.കെ. പനയാല്‍ മുഖ്യാതിഥിയായിരിക്കും. റഹ്മാന്‍ തായലങ്ങാടി പുസ്തകം പരിചയപ്പെടുത്തും. വചനം ബുക്‌സ്, സംസ്‌കൃതി കാസര്‍കോട് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ ടി.കെ. ശേഖര്‍, കെ.പി. കുഞ്ഞിമൂസ, നാരായണന്‍ പേരിയ, ആറ്റൂര്‍ ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കവിതാലാപനവും ഉണ്ടാകും.

Keywords : Kasaragod, Kerala, Story, Book, Muhammed Kungi Kuttiyanam.