city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുസ്തകോത്സവവും വിവിധ കലാ-സാസാംസ്‌കാരിക പരിപാടികളും 7 മുതല്‍

പുസ്തകോത്സവവും വിവിധ കലാ-സാസാംസ്‌കാരിക പരിപാടികളും 7 മുതല്‍
കാസര്‍കോട്: സംസ്‌കൃതി കാസര്‍കോട് വിവിധ പുസ്തകവിതരണക്കാരുമായി ബന്ധപ്പെട്ട് ജനുവരി ഏഴ് മുതല്‍ മെഹബൂബ് തിയേറ്ററിനടുത്ത അപ്‌സര ടൈഗര്‍ ഗാഡന്‍ ബിസിനസ് സെന്ററില്‍ പുസ്തകോത്സവവും വിവിധ കലാസംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.

ഏഴിന് വൈകുന്നേരം 3.30ന് കാസര്‍കോട് മുനിസിപല്‍ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. പി.വി.കെ പനയാല്‍, ഇ.പി രാജഗോപാലന്‍, എ.വി. അനില്‍കുമാര്‍, റഹ്മാന്‍ തായലങ്ങാടി, ചന്ദ്രന്‍ ആയഞ്ചേരി, ഇസ്മയില്‍ ഏറാമല, ബാലന്‍ തളിയില്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളിലായി സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോവല്‍, കഥ കവിത, നാടകം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പുസ്തകപ്രകാശനവും, പുസ്തക ചര്‍ച്ചകളും ഉണ്ടായിരിക്കുന്നതാണ്. ഇതുസംബന്ധമായ കൂടിയാലോചനാ യോഗത്തില്‍ ഇബ്രാഹിം ചെര്‍ക്കള അധ്യക്ഷത വഹിച്ചു. സി.എല്‍ ഹമീദ്, എ. എസ്.മുഹമ്മദ്കുഞ്ഞി, വിനോദ് കുമാര്‍ പെരുമ്പള, അത്തീഖ് റഹ്മാന്‍, രവീന്ദ്രന്‍ പാടി, നാഷണല്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. കുട്ടിയാനം മുഹമ്മദ് കുഞ്ഞി സ്വാഗതവും ബാലകൃഷ്ണന്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.

Keywords: Books festival, Sanskriti kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia