പുസ്തകോത്സവം തിങ്കളാഴ്ച സമാപിക്കും
Mar 26, 2012, 11:05 IST
![]() |
ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി പാലക്കുന്നില്‍ സംഘടിപ്പിച്ച കവിതാലാപന മത്സരം സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. |
പാലക്കുന്ന്: ജില്ലാ ലൈബ്രറി കൌണ്‍സില്‍ പാലക്കുന്നില്‍ മൂന്നുദിവസങ്ങളിലായി നടത്തി വരുന്ന പുസ്തകോത്സവവും തകഴി ജന്മശതാബ്ദി നാടകോത്സവവും തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ ഇ പി രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും.
ഞായറാഴ്ച പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ കവിതാലാപന മത്സരം സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജി അംബുജാക്ഷന്‍ അധ്യക്ഷനായി. മധുമുതിയക്കാല്‍, സി കെ ഭാസ്കരന്‍, എന്നിവര്‍ സംസാരിച്ചു. രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും വി ആര്‍ ഗംഗാധരന്‍ നന്ദിയും പറഞ്ഞു. രാത്രി കിഴക്കേമുറി പൊതുജന വായനശാലയും കൊടക്കാട് ഇ കെ നായനാര്‍ ഗ്രന്ഥാലയവും അവതരിപ്പിക്കുന്ന രണ്ടിടങ്ങഴി നോവലിന്റെ വ്യത്യസ്തങ്ങളായ രണ്ട് നാടകങ്ങള്‍ അരങ്ങേറി.
Keywords: Book, Festival, Palakunnu, Kasaragod