city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനുഭവപെരുക്കങ്ങളുടെ ഉള്ളുതുറന്ന് സമരത്തിന്റെ നാട്ടറിവുകള്‍

അനുഭവപെരുക്കങ്ങളുടെ ഉള്ളുതുറന്ന് സമരത്തിന്റെ നാട്ടറിവുകള്‍
നീലേശ്വരം: സാമ്രാജ്യത്വ പോരാട്ടങ്ങളില്‍ കരുത്താര്‍ജിച്ച കയ്യൂരിനെ വീണ്ടും വായിച്ചെടുക്കാനും ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ എന്ന ജനസേവകനെ വിശദമായി പഠിക്കാനുമായി ഗ്രന്ഥമൊരുങ്ങുന്നു. ഇതിലേയ്ക്കുള്ള അനുഭവങ്ങള്‍ പങ്കിടാന്‍ സംഘടിപ്പിച്ച ' സമരത്തിന്റെ നാട്ടറിവുകള്‍'' പ്രമയേത്തിലൂടെ പുതുമകൊണ്ട് ശ്രദ്ധേയമായി. മുഴക്കോം ഫ്രണ്ട്സ് ക്ളബിന്റെ പത്താം വാര്‍ഷികോത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ചരിത്ര ഗ്രന്ഥലത്തിലേയ്ക്ക് വ്യക്തിഗത അനുഭവങ്ങള്‍ രേഖപ്പെടുത്തിയെടുക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്യ്രസമര സേനാനികളും കുടുംബാംഗങ്ങളും തങ്ങളുടെ അനുഭവങ്ങള്‍ പങ്കിടാനെത്തി.

വ്യക്തിയിലൂടെ ചരിത്രം വായിക്കുകയെന്ന രചനാ തന്ത്രത്തിലൂന്നി ചൂരിക്കാടന്‍ കൃഷ്ണന്‍ നായരിലൂടെ കയ്യൂരിന്റെ സമര സഹനകഥ പുതുതലമുറയില്‍ പുതുവായനയ്ക്കായി തുറന്നിടുകയാണ് പരിപാടി ലക്ഷ്യം വച്ചത്. യേനചോയ യൂണിവേഴ്സിറ്റി പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. കെ.പി. ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാലത്തെ അതിജീവിച്ച് മുന്നേറിയ കയ്യൂരിന് ഓരോ കാലത്തും പ്രസക്തി വര്‍ധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രായകുറവിന്റെ പിന്‍ബലത്തില്‍ കഴുമരത്തില്‍ നിന്നും ജീവിതത്തിലേയ്ക്കു നടന്നടുത്ത ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ ജീവിതം സംഭവബഹുലമാണെന്നും അരാഷ്ട്രീയവല്‍കരിക്കപ്പെടുന്ന പുതുതലമുറയ്ക്ക് ഇതൊരു അനുഭവമായി മാറണമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. വത്സന്‍ പിലിക്കോട് ആമുഖ പ്രഭാഷണം നടത്തി. എം. രാജഗോപാലന്‍, പി.എ. നായര്‍ പ്രസംഗിച്ചു. ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സ്വാതന്ത്യ്ര സമര സേനാനികളുടെ അനുഭവങ്ങള്‍ പങ്കിടാന്‍ പരിപാടിയില്‍ അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള മോഡറേറ്ററായി. ചന്ദ്രന്‍ മുട്ടത്ത് ക്രോഡീകരണം നടത്തി.  ഫ്രണ്ട്സ് ക്ളബിന്റെ വാര്‍ഷിക സമാപനത്തോടനുബന്ധിച്ച് ഗ്രന്ഥം പുറത്തിറങ്ങും.

Keywords:  Kayyur, Strike, Book, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia