പാളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം; ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു
Mar 2, 2016, 21:49 IST
കാസര്‍കോട്: (www.kasargodvartha.com 02/03/2016) പാളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. കളനാട് - തളങ്കര റെയില്‍വെ പാലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു കാസര്‍കോട് പോലിസ് സ്റ്റേഷനില്‍ ലഭിച്ച ഭീഷണി.
വിവരമറിഞ്ഞ് പോലീസും, ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. മംഗള എക്‌സ്പ്രസ് കാഞ്ഞങ്ങാട്ടും, എഗ്മോര്‍ കോട്ടിക്കുളത്തും, കാച്ചിക്കുട എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. നെറ്റ് കോള്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
Updated
Keywords : Kasaragod, Railway, Police, Investigation, Train, Kanhangad, Kalanad, Railway station, Bomb threat: trains stopped.
വിവരമറിഞ്ഞ് പോലീസും, ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. മംഗള എക്‌സ്പ്രസ് കാഞ്ഞങ്ങാട്ടും, എഗ്മോര്‍ കോട്ടിക്കുളത്തും, കാച്ചിക്കുട എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. നെറ്റ് കോള്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
Updated
പാളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം; ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടുhttp://goo.gl/uWfYso
Posted by KasaragodVartha Updates on Wednesday, 2 March 2016