നിയന്ത്രണം വിട്ട ബൊലേറോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Jul 28, 2017, 18:07 IST
അഡൂര്‍: (www.kasargodvartha.com 28.07.2017) നിയന്ത്രണം വിട്ട ബൊലേറോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. അഡൂര്‍ വെള്ളക്കൊച്ചിയിലെ ശ്രീനിവാസ റാവുവിന്റെ മകനും അര്‍ളപദവില്‍ താമസക്കാരനുമായ എ.സി. പ്രസന്ന കുമാര്‍ (46) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ അഡൂര്‍ പതിക്കാലടുക്കത്താണ് അപകടമുണ്ടായത്.
നാഗര പഞ്ചമി ആഘോഷത്തില്‍ പങ്കെടുക്കാനായി വെള്ളക്കൊച്ചിയിലെത്തിയതായിരുന്നു പ്രസന്ന കുമാര്‍. തുടര്‍ന്ന് അഡൂര്‍ ടൗണിലേക്ക് പോകുന്നതിനിടെ പ്രസന്ന കുമാര്‍ ഓടിച്ചിരുന്ന ബൊലേറോ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ കുടുങ്ങിയ പ്രസന്ന കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം രാത്രിയോടെ തറവാടു വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
കര്‍ഷകനായിരുന്നു. മാതാവ്: മഹാലക്ഷ്മി. ഭാര്യ: വിനുത. മക്കള്‍: സാത്വിക്, സാക്ഷി. സഹോദരങ്ങള്‍: ഉഷ, വീണ, ജ്യോതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Death, Accidental-Death, Bolero hits electric post; driver dies