city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓപ്പണ്‍ മിസ്റ്റര്‍ കേരള ശരീര സൗന്ദര്യ മത്സരം ജനുവരി 8 ന്, വിജയികള്‍ക്ക് ഒന്നര ലക്ഷം ക്യാഷ് പ്രൈസ്

കാസര്‍കോട്: (www.kasargodvartha.com 30/12/2016) ഓപ്പണ്‍ മിസ്റ്റര്‍ കേരള പ്രൈസ് മണി ചാമ്പ്യന്‍ഷിപ്പും ജില്ലാ ശരീര സൗന്ദര്യ മത്സരവും 2017 ജനുവരി 8 ന് കാസര്‍കോട് വെച്ച് നടത്തപ്പെടും. നാല് കാറ്റഗറിയിലായി (60 കിലോ, 70 കിലോ, 80 കിലോ, +80 കിലോ) നടത്തപ്പെടുന്ന മത്സരത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 150 ല്‍പരം തെരഞ്ഞെടുക്കപെട്ട ബോഡി ബില്‍ഡേഴ്‌സ് പങ്കെടുക്കും. വിജയികള്‍ക്ക് ഏകദേശം ഒന്നരലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കും.

അതോടൊപ്പം ജില്ലയിലെ 30 ജിംനേഷ്യങ്ങളില്‍ നിന്ന് 200 ല്‍പരം ബോഡിബില്‍ഡേഴ്‌സിനെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ ശരീര സൗന്ദര്യ മത്സരവും നടക്കും. മിസ്റ്റര്‍ കാസര്‍കോടിന് 15,000 രൂപയും, ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടിന് 10,000 രൂപയും, സബ് ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടിന് 7,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ജനുവരി 8 ന് വൈകുന്നേരം നാലു മണിക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562006984, 9447037405 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഓപ്പണ്‍ മിസ്റ്റര്‍ കേരള ശരീര സൗന്ദര്യ മത്സരം ജനുവരി 8 ന്, വിജയികള്‍ക്ക് ഒന്നര ലക്ഷം ക്യാഷ് പ്രൈസ്

Keywords: Kasaragod, Kerala, winners, Body building, Competition, Bodybuilding competition on Jan 8th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia