ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ശരീര സൗന്ദര്യ മത്സരം; കാഞ്ഞങ്ങാട് വീരമാരുതി ജിംനേഷ്യത്തിന് ഓവറോള്‍ കിരീടം
Jan 10, 2017, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2017) ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശരീര സൗന്ദര്യ മത്സരത്തില്‍ ഓവറോള്‍ കിരീടം കാഞ്ഞങ്ങാട് വീരമാരുതി ജിംനേഷ്യത്തിന്. 40 പോയിന്റ് നേടിയാണ് വീരമാരുതി ജിംനേഷ്യം കിരീടം സ്വന്തമാക്കിയത്. 36 പോയിന്റ് നേടി പവര്‍ ജിം കാസര്‍കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 24 പോയിന്റ് നേടിക്കൊണ്ട് ലൈഫ് ലൈന്‍ മൂലകണ്ടം മൂന്നാം സ്ഥാനവും നേടി.
മിസ്റ്റര്‍ കാസര്‍കോടായി കാസര്‍കോട് പവര്‍ ജിംനേഷ്യത്തിലെ എം. അബ്ദുല്‍ നാവാസിനെ തിരഞ്ഞെടുത്തു. ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി പാലക്കുന്ന് ഫിറ്റ്‌നസ് ക്ലബ്ബിലെ ലതീഷ്‌ലാലിനെയും സബ് ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി ഫിറ്റ്‌നസ് ക്ലബ്ബിലെ മുഹമ്മദ് റബീഹ് ഷാസ്ബിനെയും തിരഞ്ഞെടുത്തു. മലപ്പുറത്തെ ശിഹാബുദ്ധീനാണ് ഓപ്പണ്‍ മിസ്റ്റര്‍ കേരള പട്ടം കരസ്ഥമാക്കിയത്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മത്സര പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബോഡി ബില്‍ഡിംഗ് അസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു മുഖ്യാഥിതിയായി. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍മാരായ ദിനേശ്, പി. രമേശ്, മൊയ്തീന്‍ കുട്ടി, എം. അച്യുതന്‍ മാസ്റ്റര്‍, കരുണാകരന്‍ മംഗളൂരു, ടി എ ഷാഫി, വി കെ അനില്‍ കുമാര്‍, വി എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, അരവിന്ദന്‍ മാണിക്കോത്ത്, ലോക പഞ്ചഗുസ്തി താരം എം വി പ്രദീഷ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. എം ഉദയകുമാര്‍ സ്വാഗതവും കെ വി സുരേഷ്ബാബു നന്ദിയും പറഞ്ഞു.
ജനുവരി 22 ന് കോഴിക്കോട്ട് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ പരിപാടിയില്‍ വെച്ച് തെരഞ്ഞെടുത്തു.

Keywords: Kasaragod, Kerala, Body-Building-Association, Competition, winners, Body building competition; Kanhangad Veera Maruthi Gymnesia champions.