ബോഡി ബിള്‍ഡിംഗ് ചാംപ്യന്‍ഷിപ്പ് 2016: ഭരത് ചന്ദ്രന്‍ മിസ്റ്റര്‍ കാസര്‍കോട്
Feb 17, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 17.02.2016) കാസര്‍കോട് മുനിസിപ്പാല്‍ ടൗണ്‍ ഹാളില്‍ നടന്ന കാസര്‍കോട് ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ കാസര്‍കോട് 2016 ആയി വീരാജനായ വ്യായാമ ശാലയിലെ ഭരത് ചന്ദ്രനെ തെരഞ്ഞെടുത്തു. പുരുഷ സൗന്ദര്യത്തിന്റെ സകലമാന മേഖലകളിലും കഴിവു തെളിയിച്ച് ഫൈനല്‍ റൗണ്ടില്‍ എത്തിയ മറ്റു മത്സരാര്‍ത്ഥികളില്‍ നിന്നും വളരെ മുന്നിലായിരുന്നു ഭരത് ചന്ദ്രന്‍.
മിസ്റ്റര്‍ ജൂനിയര്‍ കാസര്‍കോടായി വിഷ്ണു കെ കെ (ഹനുമാന്‍ ജിം കാഞ്ഞങ്ങാട)്, മിസ്റ്റര്‍ സബ് ജൂനിയര്‍ കാസര്‍കോട് ആയി അക്ഷയ് കുമാര്‍ (മൈ ജിം മാവുങ്കാല്‍), 40 വയസ്സിന് താഴെയുള്ളവരുടെ ചാംപ്യന്‍ഷിപ്പില്‍ ശശീന്ദ്രന്‍ (എക്‌സൈസ് ജിം കുറ്റിക്കോല്‍), 50 വയസ്സിന് താഴെയുള്ളവരുടെ ശരീര സൗന്ദര്യ മത്സരത്തില്‍ മാസ്റ്റേഴ്‌സ് കാസര്‍കോട് ആയി വിജയന്‍ കെ കെ (ഹനുമാന്‍ ജിം കാഞ്ഞങ്ങാട്), എന്നിവരെ തിരഞ്ഞെടുത്തു. വികലാംഗ വിഭാഗത്തില്‍ മഞ്ചേശ്വരം മൈ ഫിറ്റ്‌നസ് മള്‍ട്ടി ജിമ്മിലെ മന്‍സൂര്‍ ബാഷ ഒന്നാം സ്ഥാനം നേടി.
ഹനുമാന്‍ ജിം കാഞ്ഞങ്ങാട് ഓവറോള്‍ ചാംപ്യന്‍മാരായി. റണ്ണറപ്പ് ട്രോഫി മൈ ജിം മാവുംങ്കാല്‍ നേടി. ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍ വൈസ് ചയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് തുളസീധരന്‍ ബേര്‍ക്ക അധ്യക്ഷത വഹിച്ചു.
കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുല്‍ റഹ്മാന്‍, കാസര്‍കോട് സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അച്ചുതന്‍ മാസ്റ്റര്‍, നിയുക്ത കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍ എ സുലൈമാന്‍, കാസര്‍കോട് ജില്ലാ ഒളിംപികസ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് സി എ, അര്‍ജുന അവാര്‍ഡ് ജേതാവും സംസ്ഥാന ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡണ്ടുമായ പോളി, എ ബി കുട്ടിയാനം, ജെ സി ഐ ഹെറിറ്റേജ് സിറ്റി പ്രസിഡണ്ട് പ്രശാന്ത് തേക്കിന്‍കര, ഷാഫി റിലയന്‍സ്, ഉസ്മാന്‍ അണങ്കുര്‍, സുജിത്ത് ബദിയടുക്ക, ഷാഹുല്‍ ഹമീദ് സന്തോഷ് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദലി ഫത്താഹ് സ്വാഗതവും മനാഫ് നുള്ളിപ്പടി നന്ദിയും പറഞ്ഞു.
Keywords: Body-Building-Association, Championship, kasaragod, Kanhangad.
മിസ്റ്റര്‍ ജൂനിയര്‍ കാസര്‍കോടായി വിഷ്ണു കെ കെ (ഹനുമാന്‍ ജിം കാഞ്ഞങ്ങാട)്, മിസ്റ്റര്‍ സബ് ജൂനിയര്‍ കാസര്‍കോട് ആയി അക്ഷയ് കുമാര്‍ (മൈ ജിം മാവുങ്കാല്‍), 40 വയസ്സിന് താഴെയുള്ളവരുടെ ചാംപ്യന്‍ഷിപ്പില്‍ ശശീന്ദ്രന്‍ (എക്‌സൈസ് ജിം കുറ്റിക്കോല്‍), 50 വയസ്സിന് താഴെയുള്ളവരുടെ ശരീര സൗന്ദര്യ മത്സരത്തില്‍ മാസ്റ്റേഴ്‌സ് കാസര്‍കോട് ആയി വിജയന്‍ കെ കെ (ഹനുമാന്‍ ജിം കാഞ്ഞങ്ങാട്), എന്നിവരെ തിരഞ്ഞെടുത്തു. വികലാംഗ വിഭാഗത്തില്‍ മഞ്ചേശ്വരം മൈ ഫിറ്റ്‌നസ് മള്‍ട്ടി ജിമ്മിലെ മന്‍സൂര്‍ ബാഷ ഒന്നാം സ്ഥാനം നേടി.
![]() |
മന്‍സൂര്‍ ബാഷ |