പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച ബോട്ടിലെ എഞ്ചിന്‍ കവര്‍ന്ന കേസിലെ പ്രതി രണ്ടുവര്‍ഷത്തിനുശേഷം അറസ്റ്റില്‍
Nov 18, 2016, 11:39 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2016) മണല്‍ക്കടത്തുകാരില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ച ബോട്ടിലെ എഞ്ചിന്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ രണ്ടുവര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് തുരുത്തിയിലെ ശിഹാബിനെ(28)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലൂസ് സംഘം അറസ്റ്റ് ചെയ്തത്.
2014ലാണ് തളങ്കര ഹാര്‍ബറില്‍ മണലെടുക്കുകയായിരുന്ന സംഘത്തില്‍ നിന്നും പോലീസ് മണല്‍ കടത്താനുപയോഗിച്ച ബോട്ട് പിടികൂടിയത്. മണല്‍ക്കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ബോട്ട് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ ബോട്ടിന്റെ എഞ്ചിന്‍ മോഷണം പോയി. ഇതുസംബന്ധിച്ച പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.
പ്രതിയെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടായിരുന്നു. വ്യാഴാഴ്ച രാത്രി കാസര്‍കോട്ട് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബോട്ടിലെ എഞ്ചിന്‍ മോഷ്ടിച്ച പ്രതിയാണെന്ന് വ്യക്തമായത്. ശിഹാബിനെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Arrest, Case, Boat, Boat Engine, Police, Boat Engine, Boat's engine robbery case: accused arrested