city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീ­സ് ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത തോ­ണി മ­ണല്‍ മാഫിയ മോഷ്ടി­ച്ചു

പോലീ­സ് ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത തോ­ണി മ­ണല്‍ മാഫിയ മോഷ്ടി­ച്ചു
കാസര്‍കോട്: പൂഴി കടത്തു­ന്ന­തി­നി­ട­യില്‍ പോലീസ് പിടി­കൂടിയ രണ്ട് തോ­ണി­കള്‍ മ­ണല്‍ മാഫിയ മോ­ഷ്ടി­ച്ചു­ക­ടത്തി. മോ­ഷ്ടി­ക്ക­പ്പെട്ട തോണി പിന്നീട് കണ്ടെത്തി.

ശനിയാഴ്ച പുലര്‍ച്ചെ­യാ­ണ് സംഭവം. തളങ്കര അഴിമുഖം വടക്കുഭാഗത്ത് മണല്‍ കടത്തുന്നതിനിടയിലാണ് കാസര്‍കോട് തീരദേശ പോലീസ് എസ്.ഐ. അനില്‍കുമാറും സംഘവും രണ്ട് തോണികള്‍ പിടികൂടിയത്. മണല്‍ ക­ട­ത്തി­യ രണ്ടുപേര്‍ ഓടിര­ക്ഷ­പ്പെ­ടു­ക­യാ­യി­രുന്നു.

പിടികൂടിയ രണ്ടുതോണികളും തീ­രദേശ പോ­ലീസ് സ്‌റ്റേഷന്‍ പരി­സ­ര­ത്താണ് സൂക്ഷിച്ചി­രു­ന്നത്. ഇതിലൊന്നാ­ണ് മോഷ­ണം പോ­യത്. മോ­ഷ്ടിച്ച തോണി കളനാട് ഭാഗ­ത്തെ രഹ­സ്യ കേ­ന്ദ്ര­ത്തില്‍ എ­ത്തി­ക്കു­ക­യാ­യി­രുന്നു. ദി­വ­സ­ങ്ങള്‍­ക്ക് മു­മ്പ് പു­ലി­ക്കു­ന്നി­ന് സ­മീപം ച­ന്ദ്ര­ഗി­രി പു­ഴ­യി­ലെ ദ്വീ­പില്‍ കെ­ട്ടി­യിട്ട തോ­ണിയും മോ­ഷ്ടി­ക്ക­പ്പെ­ട്ടി­രുന്നു. ഈ തോ­ണി കാസര്‍­കോ­ട് റെ­യില്‍­വെ സ്‌­റ്റേഷ­ന് പ­ടി­ഞ്ഞാ­റു­ഭാഗ­ത്തെ ക­ണ്ടല്‍­ക്കാ­ടി­നു­ള്ളില്‍ നി­ന്നാ­ണ് ക­ണ്ടെ­ത്തി­യത്.

മ­ണല്‍ മാഫി­യ ശ­ക്ത­മാ­യ­തോ­ടെ ച­ന്ദ്ര­ഗി­രി പു­ഴ­യോര­ത്തെ നി­രവ­ധി തോ­ണി­കള്‍ ഇ­തിന­കം മോ­ഷ്ടി­ക്ക­പ്പെ­ട്ടി­ട്ടുണ്ട്. മുന്‍­കാ­ല­ങ്ങ­ളില്‍ ച­ന്ദ­ന-ചാരാ­യ മാഫി­യ കാര്‍ ഉള്‍­പ്പ­ടെ­യു­ള്ള വാ­ഹ­ന­ങ്ങ­ളാ­ണ് ക­ട്ട് ക­ട­ത്തി­യ­തെ­ങ്കില്‍ മ­ണല്‍ മാഫി­യ സം­ഘം തോ­ണി­ക­ളാ­ണ് ഇ­പ്പോള്‍ മോ­ഷ്ടി­ക്കു­ന്ന­ത്.

Keywords:  Boat, Robbery, Thalangara, Sand Mafia, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia