മത്സ്യബന്ധനത്തിന് പോയ തോണി തിരമാലയില്‍പെട്ട് തകര്‍ന്നു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Jul 24, 2018, 11:09 IST
നീലേശ്വരം: (www.kasargodvartha.com 24.07.2018) മത്സ്യബന്ധനത്തിന് പോയ തോണി തിരമാലയില്‍പെട്ട് തകര്‍ന്നു. മത്സ്യത്തൊഴിലാളികളെ വിവരമറിഞ്ഞ് കുതിച്ചെത്തിയ ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യു ബോട്ട് രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ അഴിത്തല അഴിമുഖത്ത് നിന്നും പുറംകടലിലേക്ക് ഒഴുക്കുവല ഉപയോഗിച്ച് മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട തോണിയാണ് തിരമാലയില്‍പെട്ട് തകര്‍ന്നത്.
കിടിഞ്ഞി മൂല സ്വദേശി സലാമിന്റെ ഉടമസ്ഥതയിലുള്ള ഗ്രീഷ്മാ മോള്‍ എന്ന ഫൈബര്‍ തോണിയില്‍ അഞ്ച് തൊഴിലാളികളുണ്ടായിരുന്നു. പൊട്ടിയതോണിയുടെ ബാക്കിയുള്ള ഭാഗങ്ങള്‍ കടലില്‍ ഒഴുകി കിടക്കുന്നുണ്ട്. ശക്തമായ തിരമാലയും കൂടാതെ തോണിയിലെ വല കടലില്‍ പരന്ന് കിടക്കുന്നതിനാല്‍ അടുത്തേക്ക് പോകാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഫിഷറീസ് റസ്‌ക്യു ഗാഡ് മനു, ജധനീഷ്, സനീഷ്, നിശാന്ത്, അജീഷ്, അഷീബ്, നിശാന്ത്, ഡ്രൈവര്‍ നാരായാണന്‍, കണ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, fishermen, Injured, Boat destroyed in Sea; Fishermen Rescued
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, fishermen, Injured, Boat destroyed in Sea; Fishermen Rescued
< !- START disable copy paste -->