ഉപ്പളയില്‍ ബോട്ട് തകര്‍ന്ന് 4പേര്‍ക്ക് പരിക്കേറ്റു
Mar 31, 2012, 11:30 IST
ഉപ്പള: ഉപ്പളയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഉപ്പള ശാരദാനഗര്‍ കടപ്പുറത്താണ് അപകടം. ഉള്ളാളിലെ ആയിഷയുടെ ഉടമസ്ഥതയിലുള്ള അറഫാത്ത് ബോട്ടാണ് തകര്‍ന്നത്. ബോട്ടിലുണ്ടായിരുന്ന ഉള്ളാള്‍ സ്വദേശികളായ സുബൈര്‍, അലി, ഹുസൈന്‍, സി.എച്ച്. സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബോട്ടിന്റെ അടിഭാഗത്തെ പലകയിളകി വെള്ളം കയറിയതാണ് അപകടത്തിന് കാരണം. ഭാഗികമായി തകര്‍ന്ന ബോട്ട് പിന്നീട് കരയ്‌ക്കെത്തിച്ചു.
Keywords: kasaragod, Uppala, Boat accident, Injured,