കാസര്‍കോട്ട് ബോട്ട് അപകടത്തില്‍പെട്ട് ഒരാളെ കാണാതായി; 19 ഓളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി
Dec 1, 2017, 19:15 IST
കാസര്‍കോട്: (www.kasargodvartha.com 01.12.2017) തൈക്കടപുറത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ട് ഒരാളെ കാണാതായി. പുതിയവളപ്പ് സ്വദേശി സുനില്‍ ആണ് കാണാതായത്. സുനിലിനായുള്ള തിരച്ചില്‍ നടന്നുവരികയാണ്. രണ്ട് പേരെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി. 19 ഓളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി. നിരവധി ബോട്ടുകള്‍ മണിക്കുറുകളോളം കടലില്‍ കുടുങ്ങിയത് പരിഭ്രാന്തി പരത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെ തൈക്കടപുറം അഴിത്തലയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപെട്ട ബോട്ടാണ് കടലില്‍ മുങ്ങിയത്. ഇതില്‍ ഉണ്ടായിരുന്ന രണ്ട് പേരെയാണ് കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ ജില്ലാ കലക്ടറുടെ ഉത്തരവുണ്ടായിട്ടും വിലക്ക് ലംഘിച്ച് കടലില്‍ പോയ 19 ബോട്ടുകളാണ് കരയടുക്കാന്‍ കഴിയാതെ മണിക്കുറുകളോളം കുടങ്ങിയത്.
ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലതെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കോസ്റ്റല്‍ പോലിസിന്റെ സഹായത്തോടെ അതിസാഹസികമായാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Boat accident, Sea, Rain, Boat accident: 1 missed