city-gold-ad-for-blogger

മൊഗ്രാല്‍ പുത്തൂരില്‍ മന്ത് രോഗ പ്രതിരോധ രക്ത പരിശോധന ക്യാമ്പ് നടത്തി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19.09.2014) ജില്ലാ മന്ത് രോഗ നിവാരണ സമിതിയുടെയും മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും അറഫാത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മന്ത് രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി രാത്രി കാല രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മന്ത് രോഗത്തിന് കാരണമായ മൈക്രോ ഫൈലേറിയ വിരകള്‍ രാത്രി കാലങ്ങളിലാണ് കണ്ടെത്താന്‍ കഴിയുന്നത്. അത് കൊണ്ടാണ് മന്ത് രോഗ ലക്ഷണം കണ്ടെത്തുന്നതിന് രാത്രി കാല പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ജയറാം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നടത്തിയ രക്തപരിശോധന ക്യാമ്പില്‍  ' മന്ത് രോഗ ലക്ഷണവും പ്രതിരോധവും' എന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പി. സലാഹുദ്ദീന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ. അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രകാശ്, എം. മധു, സി. അനീഷ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി..

മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, സാബിര്‍ അറഫാത്ത്, ഷംസു ആധാര്‍, ബഷീര്‍ പൗര്‍, ഇ.പി. മുനീര്‍, സിദ്ദീഖ് ബങ്കര, സവാദ് അറഫാത്ത്, ഇല്ല്യസ്, ഷംസീദ്, ത്വാഹ, ഫൈസല്‍, ഇന്‍സിമാം, സാക്കിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മൊഗ്രാല്‍ പുത്തൂരില്‍ മന്ത് രോഗ പ്രതിരോധ രക്ത പരിശോധന ക്യാമ്പ് നടത്തി

Keywords : Kasaragod, Mogral Puthur, Health, Camp, PHC, Natives, Inauguration, Blood test camp conducted. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia