city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടത് സര്‍ക്കാര്‍ പാവപ്പെട്ട രോഗികളുടെ ചോര കുടിക്കുന്നു: എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 13/08/2016) സര്‍ക്കാര്‍ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളില്‍ നിന്നു വിതരണം ചെയ്ത് വരുന്ന ചോരയുടെ വില ഇരട്ടിയാക്കാന്‍ ഇടത് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണെന്നും, ഈ ജനദ്രോഹ തീരുമാനം പിന്‍വലിക്കണമെന്നും എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകളില്‍ നിന്നും ഒരു ബോട്ടല്‍ രക്തത്തിന് 500 രൂപയും സ്വകാര്യ ആശുപത്രികളിലെ രോഗികള്‍ക്ക് 750 രൂപയുമാണ് ഈടാക്കിയിരുന്നത്.

ജൂലൈയില്‍ ആരോഗ്യ വകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്ക് 500 രൂപയ്ക്ക് ലഭിച്ച് കൊണ്ടിരുന്ന ഒരു ബോട്ടല്‍ രക്തത്തിന് 1050 രൂപയായും സ്വകാര്യ ആശുപത്രികളിലെ രോഗികള്‍ക്ക് 750 രൂപയ്ക്ക് ലഭിച്ചിരുന്ന രക്തത്തിന് 1450 രൂപയായും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് അവകാശപ്പെട്ടവര്‍ പാവപ്പെട്ട രോഗികളുടെ ചോര കുടിച്ച് എല്ലാം ശരിയാക്കി കൊണ്ടിരിക്കുകയാണ്.

അത്യാസന്നനിലയില്‍ കഴിയുന്ന പാവപ്പെട്ട രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകളില്‍ മുന്‍കുട്ടി നല്‍കിയ രക്തത്തിന് പകരം വാങ്ങിക്കുന്ന രക്തത്തിനാണ് സര്‍ക്കാര്‍ ഇരട്ടിയിലധികം ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട രോഗികളുടെ ജീവന്‍ കൊണ്ടുള്ള കളിയാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ പ്രസ്തുത ഉത്തരവ് പിന്‍വലിച്ച് പാവപ്പെട്ട രോഗികള്‍ക്ക് പഴയ നിരക്കില്‍ രക്തം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബ്ദുര്‍ റഹ് മാന്‍ സംസ്ഥാന മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഇടത് സര്‍ക്കാര്‍ പാവപ്പെട്ട രോഗികളുടെ ചോര കുടിക്കുന്നു: എ അബ്ദുര്‍ റഹ് മാന്‍

Keywords : Kasaragod, Hospital, Patient's, A Abdul Rahman, Blood, LDF Government, Blood price hike: A Abdul Rahman against LDF government. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia