സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Aug 14, 2017, 14:35 IST
ഉളിയത്തടുക്ക:(www.kasargodvartha.com 14.08.2017) സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദാറുല്‍ ഹിദായ ട്രസ്റ്റ് ഹിദായത്ത് നഗറും ടി എം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മംഗളൂരു കെ എം സി ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉളിയത്തടുക്ക ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂളില്‍ നടന്ന ചടങ്ങ് എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
എ.ബി കുട്ടിയാനം സ്വാഗതം പറഞ്ഞു. മധൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹിദായ മൂന്ന് മാസമായി നടത്തിവരുന്ന ക്യാമ്പെയിന്റെ സമാപന സമ്മേളനവും ചിത്രരചന, ലേഖന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും എം എല്‍ എ നിര്‍വഹിച്ചു.
ചിത്രരചന മത്സരത്തില്‍ ആഇശത്ത് ഫംനാസ് അഷ്റഫ് ഒന്നാം സമ്മാനവും, അഫ്ര സൈനബ് രണ്ടാം സ്ഥാനവും, ഫാത്വിമ എം എച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലേഖന മത്സരത്തില്‍ റാബിയത്തുല്‍ അദബിയ ഒന്നാം സ്ഥാനവും, റഷീല അസീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Uliyathaduka, Kerala, Blood donation, MLA, Inuaguration,