രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും രക്തദാന ബോധവത്ക്കരണ ക്ലാസും നടത്തി
Mar 7, 2013, 19:10 IST
കുമ്പള: പെര്‍വാഡ് കടപ്പുറം യുവജന സംഘത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും രക്തദാന ബോധവത്ക്കരണ ക്ലാസും മൂന്ന് ദിവസത്തെ മതവിഞ്ജാന സദസും നടത്തി.
കുമ്പള ഗ്രാമ പഞ്ചായത്തംഗം ഫാത്വിമ അബ്ദുല്ല കുഞ്ഞി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സ്‌നേഹലത, പി. മുഹമ്മദ് നിസാര്‍ പെര്‍വാഡ്, വിനോദ് കുമാര്‍ മാസ്റ്റര്‍, എ. അബ്ദുല്‍ ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ യൂത്ത് ഫെഡറേഷന്‍ ട്രഷറര്‍ മോഹനന്‍ മാങ്ങാട് ക്ലാസെടുത്തു. മതവിഞ്ജാന സദസ് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ അല്‍ബുഖാരി മൊഗ്രാല്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
Keywords: Blood Group, Camp, Kumbala, Class, Mogral, Pervad, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






