ബ്ളോക്ക് ടെക്നോളജി മാനേജര്‍ നിയമനം
Apr 11, 2012, 12:58 IST

കാസര്‍കോട്: കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയില്‍ കാസര്‍കോട്, മഞ്ചേശ്വരം കൃഷി അസി.ഡയറക്ടര്‍ ഓഫീസുകളില്‍ ഓരോ ബ്ളോക്ക് ടെക്നോളജി മാനേജര്‍മാരുടെ ഒഴിവുകളുണ്ട്. കൃഷി, ആനിമല്‍ ഹസ്ബന്ററി, ഫിഷറീസ്, ഡയറി എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.ടെക് (അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ്) ബിരുദധാരികളേയും പരിഗണിക്കുന്നതാണ്. നിയമനം താല്‍ക്കാലികവും കരാറടിസ്ഥാനത്തലുമായിരിക്കും. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ 24 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാസര്‍കോട് സിവില്‍ സ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഹാജരാകണം.
Keywords: Block technology manager appointment, Kasaragod