കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ സന്ദേശയാത്ര 8ന്
Oct 6, 2012, 19:24 IST
കാസര്‍കോട്: ശുചിത്വവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ എട്ടിന് ശുചിത്വ സന്ദേശ കലാജാഥ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാലിന്യ പ്രശ്നത്തിന്റെ ഗൗരവവും അത് ജനങ്ങളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഉറവിടത്തില്‍ മാലിന്യം സംസ്ക്കരിക്കുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് കലാജാഥ നടത്തുന്നത്.
രാവിലെ ഒമ്പതിന് നായന്മാര്മൂലയില് പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍ അധ്യക്ഷയാകും. ടിഎസ്സി ജില്ലാ കോര്‍ഡിനേറ്റര്‍ ടി വി സുരേന്ദ്രന് ശുചിത്വ സന്ദേശം നല്‍കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 11 മണിക്ക് ഉളിയത്തടുക്ക, 12 മണിക്ക് എരിയാല്‍ ചൗക്കി, ഒര് മണിക്ക് കുമ്പള ടൗണ്‍, 2.30ന് ബദിയടുക്ക ടൗണ്‍, 3.30ന് ചെങ്കള ടൗണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന കലാജാഥ വൈകിട്ട് അഞ്ച് മണിക്ക് മേല്പറമ്പില് സമാപിക്കും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. എല്ലാ കേന്ദ്രങ്ങളിലും ശുചിത്വസന്ദേശം നല്‍കുന്നതിനൊപ്പം തെരുവുനാടകവും അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, വൈസ് പ്രസിഡന്റ് മൂസ ബി ചെര്‍ക്കള, സെക്രട്ടറി ബെവിന്‍ ജോണ്‍ വര്‍ഗീസ്, ബിഡിഒ കെ സി കൃഷ്ണന് നായര്‍, ഇക്ബാല്‍ കല്ലട്ര, എസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Block Panchayath President Mumthas Shukoor, Kasaragod, Press meet, Kerala