അന്ധരുടെ 18-ാമത് അഖിലകേരള ചെസ് ടൂര്‍ണമെന്റ് 15, 16 തീയതികളില്‍
Sep 12, 2012, 20:17 IST
കാസര്‍കോട്: അന്ധരുടെ 18-ാമത് അഖിലകേരള ചെസ് ടൂര്‍ണമെന്റ് 15, 16 തീയതികളില്‍ മേല്‍പറമ്പില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള ചെസ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡും മേല്‍പറമ്പ് സെക്കുലര്‍ സാംസ്‌കാരിക സമിതിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മാനസികോല്ലാസത്തോടൊപ്പം ഏകാഗ്രതയും അച്ചടക്കവും ആസൂത്രണത്തിനുള്ള കഴിവും വളര്‍ത്തുന്നതിലൂടെ കാഴ്ചയില്ലാത്തവരുടെ ജീവിതം പരിവര്‍ത്തനപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ജില്ലയില്‍ ആദ്യമായെത്തിയ സംസ്ഥാനതല മത്സരത്തില്‍ രണ്ട് ദിവസമായി നൂറോളംപേര്‍ മാറ്റിരയ്ക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച 20 പേര്‍ക്ക് ദേശീയ മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും. മത്സരം 15ന് പകല്‍ 11ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും സര്‍ടിഫിക്കറ്റും ട്രോഫിയും നല്‍കും. ഫോണ്‍ : 9633191912
വാര്‍ത്താസമ്മേളനത്തില്‍ കേരള ചെസ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് കെ രാജന്‍, വൈസ് പ്രസിഡന്റ് എ അജയകുമാര്‍, ഡോ. ഷംസുദീന്‍, മോഹനന്‍ മാങ്ങാട്, പി കെ അശോകന്‍, സി അജിത്ത് എന്നിവര്‍ പങ്കെടുത്തു.
Keywords: Blind, Chess tournament, Kasaragod, Pressmeet







