city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്ധയായ യുവതി കഴുത്തിന് മുറിവേറ്റ് ഗുരുതരനിലയില്‍; പോലീസ് അന്വേഷണം തുടങ്ങി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/01/2016) അന്ധയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദിനൂരിനടുത്ത് നടക്കാവ് പോട്ടക്കാപ്പില്‍ താമസിക്കുന്ന മാളുവിന്റെ മകള്‍ ശോഭനയെ(40)യാണ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാഴ്ചശക്തി പൂര്‍ണമായും സഷ്ടപ്പെട്ട യുവതിയെ ബുധനാഴ്ച വൈകുന്നേരമാണ് വീട്ടിനകത്ത് കഴുത്ത് മുറിച്ച് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. മാതാവ് കൂലിവേലയക്ക് പുറത്തുപോയിരുന്നു. അയല്‍വാസിയായ സ്ത്രീയാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പരിസരവാസികള്‍ ഉടന്‍ തന്നെ തൃക്കരിപ്പൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

ശോഭനയ്ക്ക് എങ്ങനെയാണ് കഴുത്തിന് മുറിവേറ്റതെന്ന് വ്യക്തമല്ല. ശോഭനയും മാതാവും മാത്രമാണ് ഈ വീട്ടില്‍ താമസം. അന്ധയും അവശയുമായതിനാല്‍ ഒറ്റപ്പെടലിന്റെ വേദനമൂലം യുവതി സ്വയം ഹത്യയ്ക്ക് ശ്രമിച്ചതാണോ അതല്ല ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യം വ്യക്തമാകണമെങ്കില്‍ ശോഭന ബോധം വീണ്ടെടുക്കണം. സംഭവം സംബന്ധിച്ച് പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി.
അന്ധയായ യുവതി കഴുത്തിന് മുറിവേറ്റ് ഗുരുതരനിലയില്‍; പോലീസ് അന്വേഷണം തുടങ്ങി

Keywords: Trikaripur, Kasaragod, Injured, Hospital, Blind woman hospitalized after injured

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia