city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിജയം കൊയ്ത് മണിയും അശ്വതിയും

അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിജയം കൊയ്ത് മണിയും അശ്വതിയും
Ashwathi, Mani
കാസര്‍കോട്: അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി വിജയം കൊയ്ത് മണിയും അശ്വതിയും. കാസര്‍കോട് ഗവ. അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളായ എന്‍ അശ്വതിയും കെ പി മണിയുമാണ് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയത്. കാഴ്ചയുള്ളവര്‍ പോലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടാന്‍ വിഷമിക്കുമ്പോഴാണ് ഇവര്‍ ഉള്‍വെളിച്ചത്തില്‍ വിജയം നേടിയത്. എസ്എഫഎഐ കാസര്‍കോട് ഏരിയാകമ്മിറ്റി അംഗവും മടിക്കൈ പഞ്ചായത്തിലെ എരിക്കുളം സ്വദേശിയുമായ മണി, വി വി കണ്ണന്‍- കെ പി വിലാസിനി ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തവനാണ്. മടിക്കൈ സെക്കന്‍ഡ് ഹയര്‍സെക്കഡറിയില്‍ പത്താംതരം വിദ്യാര്‍ഥിയായ അനുജന്‍ വിപിനും വിജയം കൈവരിച്ചു. കുറ്റിക്കോല്‍ ബേത്തലത്തെ മൊട്ടഹൌസില്‍ നാരായണന്‍- ലക്ഷ്മി ദമ്പതികളുടെ ഇരട്ടമക്കളിലൊരാളാണ് അശ്വതി. സഹോദരി അഞ്ജലി പ്ളസ്ടു വിദ്യാര്‍ഥിയാണ്.

Keywords: SSLC, Ashwathi, Mani, GHSS blind Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia