പൊതുസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ രക്തം പുരണ്ട കത്തി; നാട്ടില്‍ പരിഭ്രാന്തി
Feb 6, 2018, 17:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.02.2018) പൊതുസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ രക്തം പുരണ്ട കത്തി കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം നാട്ടുകാരാണ് മാവുങ്കാല്‍ നെല്ലിത്തറ ഇറക്കത്തില്‍ കുറ്റിക്കാട്ടില്‍ രക്തംപുരണ്ട നിലയിലുള്ള കത്തി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐ വിജയന്റെ പരാതിയില്‍ ഏതോ കുറ്റകൃത്യത്തിന് ഉപയോഗിച്ചതാകാമെന്ന സംശയത്തില്‍ പോലീസ് ആക്ട് സിആര്‍പിസി 102 പ്രകാരം കേസെടുത്തു.
കത്തി വിദഗ്ധ പരിശോധനകള്‍ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയക്കും. സമീപകാലത്ത് നടന്ന ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാകാം കത്തിയെന്നാണ് സംശയിക്കുന്നത്. ചീമേനി പുലിയന്നൂര്‍ ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുത്തി കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമാന രീതിയില്‍ നടന്ന മറ്റു സംഭവങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Natives, Police, Bleeding knife found; Police investigation started
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Natives, Police, Bleeding knife found; Police investigation started