city-gold-ad-for-blogger

മലയോരത്ത് ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കി

മലയോരത്ത് ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കി
നീലേശ്വരം: ഹൊസ്ദുര്‍ഗ് താലൂക്കിലെ മലയോര പ്രദേശങ്ങളില്‍ കഴുത്തറുപ്പന്‍ ബ്ലേഡ് മാഫിയാ സംഘങ്ങള്‍ പിടിമുറുക്കി. പരപ്പ, ചോയ്യങ്കോട്, വെള്ളരിക്കുണ്ട്, രാജപുരം എന്നീ പ്രദേശങ്ങളിലാണ് കൊള്ളപ്പലിശക്കാര്‍ വിലശുന്നത്. ചെറുകിട വ്യാപാരികളാണ് ഏറ്റവും കൂടുതല്‍ കഴുത്തറുപ്പന്‍ പലിശക്ക് പണം വാങ്ങുന്നത്.

ആഴ്ചയില്‍ പലിശ കൃത്യമായി നല്‍കണം. പലിശ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്ക് നേരെ വധഭീഷണി പോലും ഉയരുന്നുണ്ട്. പലിശ പിടിച്ചുവാങ്ങാനായി മൊബൈല്‍ സംഘം പോലും പ്രവര്‍ത്തിക്കുകയാണ്. വന്‍കിട വ്യാപാരികള്‍ മുതല്‍ തട്ടുകടക്കാര്‍ വരെ ബ്ലേഡ് മാഫിയാസംഘങ്ങളുടെ ചൂഷണത്തിന് ഇരകളാകുന്നു. ബ്ലേഡ്കാരുടെ സ്വാധീനം മൂലം ഈ പ്രദേശങ്ങളിലെ നിരവധി പേരാണ് കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്നത്.

കൊള്ളപ്പലിശക്കാര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കാന്‍ പോലീസ് താല്പര്യം കാണിക്കുന്നില്ല. പോലീസിന്റെ ഇത്തരമൊരു സമീപനം കാരണം മലയോര മേഖലകളില്‍ ബ്ലേഡ് വ്യാപാരം കൊഴുക്കുകയാണ്. ചെറിയ തുകക്ക് പോലും വന്‍തുകയാണ് പലിശ ഈടാക്കുന്നത്.

Keywords:  Nileshwaram, Kasaragod, Merchant, Parappa, Vellarikundu, Rajapuram, Blade mafia, Kerala, Interest, Police, Inquiry, Choyangod, Malayalam News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia