സ്ത്രീ ഉള്‍പ്പെട്ട ബ്ലേഡ് ഇടപാടുകാര്‍ ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ സ്റ്റിച്ചിംഗ് കടയില്‍ കയറി വയറിന് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു
Jun 15, 2018, 16:50 IST
ഉപ്പള: (www.kasargodvartha.com 15/06/2018) സ്ത്രീ ഉള്‍പ്പെട്ട ബ്ലേഡ് ഇടപാടുകാര്‍ ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെ സ്റ്റിച്ചിംഗ് കടയില്‍ കയറി വയറിന് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഉപ്പള മൂസോടിയിലെ ആമിനയെ (28)യാണ് അക്രമത്തില്‍ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉപ്പള ടൗണില്‍ ജമാലിയ എന്ന സ്റ്റിച്ചിംഗ് കട നടത്തി വരികയാണ് ആമിന. നഫീസ, ഹമീദ്, പച്ചു,, ഇസ്മായില്‍ എന്നിവരാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന ആമിന പറഞ്ഞു. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആമിനയെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ആമിന മൂസോടിയിലെ സ്ത്രീ ഉള്‍പ്പെട്ട ബ്ലേഡ് സംഘംത്തില്‍ നിന്നും 50,000 രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. മാസം 4,000 രൂപ വീതം അടച്ചു വന്നിരുന്നു. ഒമ്പത് മാസമായി പണം കൃത്യമായി അടച്ചു വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം പണം അടച്ചിരുന്നില്ല. ഇത് ചോദിച്ചാണ് സംഘം ആമിനയുടെ കടയില്‍ എത്തിയത്. മൂന്ന് പുരുഷന്‍മാരാണ് ആദ്യം കടയില്‍ എത്തി പ്രശ്‌നം ഉണ്ടാക്കിയത്. കടയിലെ സ്റ്റിച്ചിംഗ് മെഷീന്‍ എടുത്തുകൊണ്ട് പോകാന്‍ സംഘം ശ്രമിച്ചു. 40,000 രൂപ ലോണെടുത്ത് വാങ്ങിയതാണെന്നും കൊണ്ടുപോകരുതെന്നും പറഞ്ഞ് തടഞ്ഞതോടെയാണ് മര്‍ദ്ദിച്ചത്.
ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോഴാണ് സംഘം പിന്തിരിഞ്ഞത്. ഇതിനിടയിലാണ് വാഹനത്തിലിരിക്കുകയായിരുന്ന സ്ത്രീ എത്തി കാലിലെ ചെരിപ്പുരി ആമിനയെ തലങ്ങും വിലങ്ങും അടിച്ചത്. ഇവരാണ് വയറിന് ചവിട്ടുകയും ചെയ്തത്. നാട്ടുകാര്‍ ചേര്‍ന്നാണ് ആമിനയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ പോലീസ് പ്രശ്‌നം നിസാരവല്‍ക്കരിച്ച് സംഭവം ഒത്ത് തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uppala, Kasaragod, Assault, General-hospital, Attack,blade mafia attacked pregnant woman