city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മുട്ടിച്ച സംഭവം; പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല, കലക്ടര്‍ക്ക് പരാതി

കാസര്‍ക്കോട്:(www.kasargodvartha.com 02/05/2018) വീട്ടുമുറ്റത്തെ കിണറ്റില്‍ സമൂഹ്യ വിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ കന്നഡ യുവ ബളഗ എന്ന സംഘടന കലക്ടര്‍ കെ ജീവന്‍ ബാബുവിന് പരാതി നല്‍കി. മയിലാട്ടി 220 കെ.വി സബ് സ്റ്റേഷന് സമീപത്തെ എം മഞ്ജുനാഥയുടെ കിണറ്റിലാണ് കരി ഓയിലൊഴിച്ചത്. കഴിഞ്ഞ മാസം 20ന് രാത്രിയാണ് സംഭവം നടന്നത്.

കരിഓയില്‍ കിണറ്റില്‍ ബാക്കി കിടപ്പുണ്ട്. കിണര്‍ വെള്ളത്തില്‍ കരി ഓയില്‍ തളം കെട്ടിക്കിടക്കുകയാണ്. വീട്ടുകാരുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയമാണ് ഈ കിണര്‍. വീട്ടുടമ മഞ്ജുനാഥ വീണു പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം തവണയാണ് ഈ കിണറ്റില്‍ കരിഓയില്‍ ഒഴിക്കുന്നത്. മാര്‍ച്ച് ഏഴിനായിരുന്നു ആദ്യസംഭവം. രണ്ട് തവണ ബേക്കല്‍ പോലീസില്‍ വിവരമറിയിച്ചശേഷം കിണര്‍ വറ്റിച്ച് വൃത്തിയാക്കിയാണ് പിന്നീട് ഉപയോഗിച്ചത്. രണ്ടാമത്തെ സംഭവം പിറ്റേന്ന് വീട്ടില്‍ ഒരു ചടങ്ങ് നടക്കാനിരിക്കെയായിരുന്നു. ഈയിടെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ രാത്രി രണ്ടുതവണ പച്ച പെയിന്റ് പൂശിയതായും മഞ്ജുനാഥയുടെ മകന്‍ ശിവപ്രസാദ് പറഞ്ഞു. ഇതിന്റെ പിന്നിലെ പ്രശ്നമെന്തെന്ന് വ്യക്തമായിട്ടില്ല. ഈ സംഭവത്തിലും ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായിട്ടില്ല.

കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മുട്ടിച്ച സംഭവം; പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല, കലക്ടര്‍ക്ക് പരാതി

ദൂരെനിന്ന് വെള്ളം കൊണ്ടു വന്നാണ് ഇവര്‍ ഇപ്പോള്‍ പ്രാഥമികകാര്യങ്ങളടക്കം നിര്‍വഹിക്കുന്നത്. ഇതിനുപിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത് പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. കന്നഡ യുവബളഗ പ്രസിഡന്റ് പി.എസ് രക്ഷിത്, വൈസ് പ്രസിഡണ്ടുമാരായ പ്രശാന്ത് ഹൊള്ള, സ്വാതി സരളി, സെക്രട്ടറി എസ്.പി രാജേഷ്, ജോ. സെക്രട്ടറി സൗമ്യ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.

Related News:
സാമൂഹ്യവിരുദ്ധരുടെ അക്രമത്തില്‍ സഹികെട്ട് ഒരു കുടുംബം; രണ്ടാം തവണയും കിണറ്റില്‍ കരിഓയില്‍ ഒഴിച്ച് കുടിവെള്ളം മുട്ടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, District Collector, Complaint, Police, Well, Black oil attack; Complaint to District Collector

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia