സിപിഎം സ്തൂപത്തിന് കരിഓയില്‍ ഒഴിക്കുകയും ഫ്‌ളക്‌സും കൊടികളും നശിപ്പിക്കുകയും ചെയ്തു; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Dec 9, 2017, 19:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2017) സിപിഎം സ്തൂപത്തിന് കരിഓയില്‍ ഒഴിക്കുകയും ഫ്‌ളക്‌സും കൊടികളും നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തണ്ണോട്ടാണ് സിപിഎമ്മിന്റെ സ്തൂപത്തിന് കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ഫ്‌ളക്‌സും കൊടിയും നശിപ്പിക്കുകയും ചെയ്തത്.
സിപിഎം തണ്ണോട്ട് ബ്രാഞ്ച് സെക്രട്ടറി പി രാജന്റെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകരായ പുളഞ്ചികുഴി മനോജ് കുമാര്‍ (35), ചേനൂട്ട അലിന്‍ (21), കുണ്ടുവളപ്പില്‍ വിനോദ് (37), ഏലടുക്കത്തെ നാരായണന്‍ (48), തണ്ണോട്ടെ അരീക്കര ഗോപാലന്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. തണ്ണോട്ട് മഹാവിഷ്ണു ക്ഷേത്ര സമീപം സ്ഥാപിച്ച എ കൃഷ്ണന്‍ സ്മാരക സ്തൂപത്തിനാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Flex board, BJP, Black oil attack against CPM Stupa; case against BJP volunteers