സിപിഎം ബ്രാഞ്ച് ഓഫീസിനു നേരെ കരിഓയില്‍ അക്രമം; കൊടിമരങ്ങളും തകര്‍ത്തു
Oct 16, 2017, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2017) സിപിഎം ബ്രാഞ്ച് ഓഫീസിനു നേരെ കരിഓയില്‍ അക്രമം. കൊടിമരങ്ങളും തകര്‍ത്തു. അടുക്കത്ത്ബയല്‍ കോട്ടവളപ്പ് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ചിലമ്പ് കലാ കായിക സമിതിക്കു നേരെയാണ് കരിഓയില്‍ പ്രയോഗം നടന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും നശിപ്പിച്ചു.
നെല്ലിക്കുന്ന്, കുതിര് ബ്രാഞ്ച് ഓഫീസിന് മുന്നിലെ കൊടിമരവും നെല്ലിക്കുന്ന് കടപ്പുറം ബ്രാഞ്ച് ഓഫീസിന് മുന്നിലെ കൊടിമരവും തകര്‍ത്തിട്ടുണ്ട്. ആര്‍ എസ് എസ് - ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ യോഗം സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. എസ് സുനില്‍ സ്വാഗതം പറഞ്ഞു. അനില്‍ ചെന്നിക്കര , ശിവപ്രസാദ്, സുനില്‍ കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Attack, Black oil attack against CPM branch office
Keywords: Kasaragod, Kerala, news, CPM, Attack, Black oil attack against CPM branch office