city-gold-ad-for-blogger

കൂടോത്രത്തെ തുടര്‍ന്ന് നാടുവിട്ട യുവാവ് 3 ദിവസമായി കാസര്‍കോട്ടെ പൊട്ടക്കിണറ്റില്‍

കാസര്‍കോട്: (www.kasargodvartha.com 28.08.2014) കൂടോത്രത്തെ തുടര്‍ന്ന് നാടുവിടേണ്ടി വന്ന യുവാവ് മൂന്ന് ദിവസമായി കാസര്‍കോട്ടെ പൊട്ടക്കിണറ്റില്‍. കര്‍ണാടക വെന്നി ജില്ലയില്‍ നൂക്ക് പാറ താലൂക്കിലെ വണ്ണാത്തി വില്ലേജിലെ ശങ്കര്‍ (36) എന്ന യുവാവിനെയാണ് തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യം തള്ളിയ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയത്.

10 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അരയോളം വെള്ളത്തിലാണ് യുവാവിനെ കണ്ടെത്തിയത്. ഈ കിണറ്റില്‍ നിറയെ പ്ലാസ്റ്റിക് മാലിന്യമായിരുന്നു. തൊട്ടടുത്ത വീട്ടുകാര്‍ ആരോ ഇടക്കിടെ നിലവിളിക്കുന്നത് പോലെയുള്ള ശബ്ദം കേട്ടിരുന്നതായി പറയുന്നു. എന്നാല്‍ ഇത് റോഡിലൂടെ പോകുന്ന ആരുടേയെങ്കിലും ശബ്ദമാണെന്നാണ് കരുതിയിരുന്നത്. കിണറ്റില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളാന്‍ വന്ന വീട്ടമ്മയാണ് യുവാവിനെ കിണറ്റില്‍ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ പിന്നീട് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സെത്തി അവശ നിലയിലായ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മൂന്ന് ദിവസം മുമ്പാണ് താന്‍ കാസര്‍കോട്ടെത്തിയതെന്നാണ് യുവാവ് പറയുന്നത്. നാട്ടില്‍ വെച്ച് ബന്ധുക്കള്‍ കൂടോത്രം നടത്തിയതിനെ തുടര്‍ന്നാണ് താന്‍ വീട് വിട്ടെത്തിയതെന്ന് യുവാവ് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ട്രെയിനില്‍ കയറിയാണ് കാസര്‍കോട്ടെത്തിയത്.

കൂടോത്രം കാരണം മാനസികമായി തകര്‍ന്നിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. ട്രെയിനിറങ്ങി ലക്ഷ്യബോധമില്ലാതെ നടന്ന് പോയ താന്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് യുവാവ് വെളിപ്പെടുത്തുന്നത്. ആള്‍മറയുള്ളതാണ് കിണര്‍. തിങ്കളാഴ്ചയാണ് താന്‍ കിണറ്റില്‍ വീണതെന്നും കൂടോത്രം കാരണം പേടിച്ചാണ് അവിടെത്തന്നെ കഴിഞ്ഞതെന്നും യുവാവ് പറയുന്നു.
കൂടോത്രത്തെ തുടര്‍ന്ന് നാടുവിട്ട യുവാവ് 3 ദിവസമായി കാസര്‍കോട്ടെ പൊട്ടക്കിണറ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia