അഞ്ചു മരണങ്ങള്; പെരുന്നാള്‍ദിനം കാസര്‍കോടിന് 'കറുത്ത വെള്ളി'യായി
Oct 27, 2012, 17:13 IST
![]() |
Rihan |
![]() |
Abdul Kunhi |
വെള്ളിയാഴ്ച ചെര്‍ക്കള ഇന്ദിരാ നഗറില്‍ ഉണ്ടായ അപകടത്തില്‍ കേരള കോണ്‍ഗ്രസ്(ബി) കാസര്‍കോട് മണ്ഡലം മുന്‍ സെക്രട്ടറി ബേര്‍ക്ക ചാമ്പലത്തെ കെ.എം. അബ്ദുല്ല കുഞ്ഞി(44) മരിച്ചു. സുബ്ഹി നിസ്കാരത്തിനായി സിറ്റിസണ്നഗറിലുള്ള സലഫി പള്ളിയിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ബൈക്കുമായി അബ്ദുല്ലകുഞ്ഞി സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലകുഞ്ഞി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
![]() |
Khader |
കുന്താപുരം കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് നെല്ലിക്കുന്ന് സ്വദേശിയായ വിദ്യാര്‍ഥിയടക്കം മൂന്ന് പേര് മുങ്ങിമരിച്ചത്. മുംബൈയില്‍ വ്യാപാരിയായ നെല്ലിക്കുന്നിലെ മുഹമ്മദ് റഫീഖ്-മുംതാസ് ദമ്പതികളുടെ മകനും മംഗലാപുരം സെന്റ്മേരീസ് സ്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിഹാന്(13), റിഹാന്റെ മാതൃ സഹോദരീ ഭര്‍ത്താവും മംഗലാപുരത്തെ വിശ്വാസ്ബാവ ബില്‍ഡേര്‍സ് കമ്പനി പാര്‍ട്ട്ണറുമായ കുന്താപുരം സ്വദേശി സയ്യിദ് മുഹമ്മദ്(55), സഹോദരനും ബാംഗ്ലൂരിലെ റിയല്‍എസ്റ്റേറ്റ് ഉടമയും ബാംഗ്ലൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍(52) എന്നിവരാണ് മരിച്ചത്.
![]() |
Sayed |
പെരുന്നാള്‍ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ സയ്യിദ് മുഹമ്മദിന്റെ വീട്ടിനടുത്തെ കോടികടപ്പുറത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇവര്‍ മുങ്ങിമരിച്ചത്.
ചെര്‍ക്കളയിലെ വാഹനാപകടത്തില്‍ രണ്ട്പേര്‍ക്കും, പള്ളത്തടുക്കയിലെ അപകടത്തില്‍ രണ്ട്പേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ സീതാംഗോളി, മേല്‍പറമ്പ്, വിദ്യാനഗര്‍, എന്നിവിടങ്ങളിലും പെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടങ്ങളില്‍ ഏതാനുംപേര്‍ക്ക് പരിക്കേറ്റിരുന്നു.
പെരുന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം സന്തോഷം പങ്കിടേണ്ടവരുടെ നിനച്ചിരിക്കാതെയുള്ള വേര്‍പാട് നാടിനെ ഒന്നടങ്കം ദുഖ സാന്ദ്രമാക്കിയിട്ടുണ്ട്.
Also Read:
പെരുന്നാള്‍ ദിനത്തില്‍ കേരള കോണ്‍. നേതാവ് വാഹനാപകടത്തില്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
കുന്താപുരത്ത് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പടെ മൂന്നു പേര് മുങ്ങിമരിച്ചു
Keywords: Kerala, Kasaragod, Cherkala, Citizen Nagar, Accident, Bike, Car, Eid-Ul-Hajj, Seethangoli, Pallathaduka, Vidya Nagar, Vehicle, Kanthapuram, Death, Killed, Dies, Mosque.