city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി കെ മാസ്റ്റര്‍ അവാര്‍ഡ് ഡോ. എം തമ്പാന്‍ നായര്‍ക്ക് സമ്മാനിച്ചു

പാലക്കുന്ന്: (www.kasargodvartha.com 25/10/2016) ഗ്രീന്‍വുഡ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ഡോ. എം തമ്പാന്‍ നായര്‍ ബി കെ മാസ്റ്റര്‍ അവാര്‍ഡ് പി കരുണാകരന്‍ എം പിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ആദ്യകാല അധ്യാപകനും ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ സ്ഥാപക ഡയറക്ടറുമായ ബി കെ മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ പേരില്‍ ഉദുമ എജുക്കേഷണല്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കിവരുന്നത്.

ചെന്നൈ ഐ ഐ ടിയുടെ ഗണിതശാസ്ത്ര മോധാവിയായി സേവനമനുഷ്ഠിക്കുന്ന ഡോ. എം തമ്പാന്‍ നായര്‍ ഉദുമ സ്വദേശിയാണ്. ചടങ്ങില്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ മാനേജിങ്ങ് ഡയറക്ടര്‍ അസീസ് അക്കര അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി തുടങ്ങിയവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജംഷീദ്, മദര്‍ പി ടി എ പ്രസിഡന്റ് റഹീസ ഹസന്‍ തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ ശിഷ്യന്‍മാരും പ്രൊ. ഡോ. എം തമ്പാന്‍ നായരുടെ സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ് ബോയി മുഹമ്മദ് ജാബിര്‍ നന്ദി പറഞ്ഞു.

പ്രൊഫ. ഡോ. എം തമ്പാന്‍ നായര്‍ 1957 മെയ് 15-ാം തീയതി ഉദുമ പരിയാരത്ത് ജനിച്ചു. ഉദുമ ഗവണ്‍മെന്റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ നിന്നും ഒന്നാം ക്ലാസോടെ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കോടുകൂടി എംഎസ് സി ബിരുദം നേടി. ഐ ഐ ടി മുംബൈയില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി.

ഐ ഐ ടി ചെന്നൈയുടെ ഗണിതശാസ്ത്ര മേധാവിയായി സേവനമനുഷ്ഠിക്കുന്ന പ്രൊ. ഡോ. എം തമ്പാന്‍ നായര്‍ ഗണിത ശാസ്ത്ര മേഖലയില്‍ മഹത്തായ സേവന ചരിത്രത്തിന് ഉടമയാണ്. ഫ്രാന്‍സിലെ പ്രശസ്തമായ University of Grenoble - ല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ, മുംബൈ ഐ ഐടിയില്‍ റിസര്‍ച് സയിന്റിസ്റ്റ്, ഗോവ യൂണിവേഴ്‌സിറ്റിയില്‍ ലക്ചര്‍- റീഡര്‍, ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ എന്നിങ്ങനെ നീണ്ടുപോകുന്ന ബൃഹത്തായ സേവന മേഖലകള്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്നതാണ്.

ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് പഠനങ്ങളും പ്രബന്ധങ്ങളും ഇതിനോടകം പ്രസിദ്ദീകരിച്ചു. ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രസിദ്ദീകരണങ്ങളുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. ഗണിത ശാസ്ത്ര മേഖലയില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശകനാണ് അദ്ദേഹം.

ഗണിത ശാസ്ത്ര മേഖലയിലെ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ച് ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പും, 2003 ല്‍ സി എല്‍ ചന്ദ്ര അവാര്‍ഡും നേടി. ഗണിത ശാസ്ത്ര മേഖലയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വം പ്രതിഭകളില്‍ ഒരാളാണ് പ്രൊ. ഡോ എം തമ്പാന്‍ നായര്‍.

ബി കെ മാസ്റ്റര്‍ അവാര്‍ഡ് ഡോ. എം തമ്പാന്‍ നായര്‍ക്ക് സമ്മാനിച്ചു

Keywords : Kasaragod, Kerala, Palakunnu, Award, Green Wood school, BK Master Award, MP P Karunakaran, BK Muhammed, Uduma Education Trust, Chennai IIT.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia