city-gold-ad-for-blogger

ചെര്‍ക്കളയില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീവച്ചു

വിദ്യാനഗര്‍: (kasargodvartha.com 22.03.2014) ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു. വെള്ളിയാഴ്ച രാത്രി ചെര്‍ക്കള കെ.കെ.പുറത്താണ് സംഭവം. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് കത്തിച്ചത്. പനയോലകൊണ്ട് നിര്‍മ്മിച്ച ഓഫീസിനകത്ത് ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും ഫ്ലക്‌സ് ബോര്‍ഡുകളും പൂര്‍ണ്ണമായും കത്തിനശിച്ചു.

വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്ത്, വിദ്യാനഗര്‍ എസ്.ഐ ലക്ഷമണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. തീവെപ്പിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പ്രവര്‍ത്തകര്‍ പൂട്ടിപോയതായിരുന്നു. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് കത്തിനശിച്ച നിലയില്‍ കണ്ടത്. ബി.ജെ.പി നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു.

ചെര്‍ക്കളയില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീവച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Election, BJP, Committee-office, Office, Flex board, Vidya Nagar, Cherkala, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia