city-gold-ad-for-blogger

സ്ഥാപക ദിനാഘോഷം കൊറോണ പ്രതിരോധ പ്രവര്‍ത്തനമാക്കി ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 06.04.2020) ഏപ്രില്‍ ആറിന് സ്ഥാപക ദിനത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കി ബി ജെ പി. ആഘോഷ പരിപാടികള്‍ മാറ്റി വച്ച് സ്വന്തം വീടുകളില്‍ ബി ജെ പി പതാകയുയര്‍ത്തി പിന്നീടുള്ള സമയങ്ങളില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളിലാണ് പ്രവര്‍ത്തകര്‍ മുഴുകിയത്.
സ്ഥാപക ദിനാഘോഷം കൊറോണ പ്രതിരോധ പ്രവര്‍ത്തനമാക്കി ബി ജെ പി

ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നൂറ് കണക്കിന് ഭക്ഷണപ്പൊതികളും, ഭക്ഷ്യധാന്യ - പലവ്യഞ്ജന കിറ്റുകളും ബി ജെ പി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. സ്വന്തം വീട്ടില്‍ പതാകയുയര്‍ത്തിയതിനു ശേഷം ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സാനിറ്റൈസറും, മാസ്‌കും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് നല്‍കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകള്‍ സംഭാവന നല്‍കാനും ബി ജെ പി സ്ഥാപക ദിനത്തില്‍ സാധിച്ചതായി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അറിയിച്ചു.


Keywords: Kasaragod, Kerala, News, COVID-19, BJP, BJP's corona defense programs in Founder day

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia