നാമജപം നടത്തിയവരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി
Nov 19, 2018, 23:36 IST
കാഞ്ഞങ്ങാട്: മാവുങ്കാല്‍: (www.kasargodvartha.com 19.11.2018) ഹര്‍ത്താലിന്റെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ കടവരാന്തയില്‍ നാമജപം നടത്തുകയായിരുന്ന കര്‍മ്മ സമിതി പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അടോട്ട്കയലെ കമലാക്ഷന്‍ (46), ബാലകൃഷ്ണന്‍ നായര്‍ (65), ഭാസ്‌കരന്‍ (37), വിനോദ് (35), വിജയന്‍ (40) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിജയനേയും വിനോദിനെയും ജില്ലാശുപത്രിയില്‍ പ്രഥമശുശ്രുഷയ്ക്ക് ശേഷം മംഗലാപുരത്തേക്ക് മാറ്റി. ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് കള്ളാര്‍ കടവരാന്തയില്‍ നാമം ജപിച്ചുകൊണ്ടിരിക്കുകയായിരുന്ന കര്‍മ്മസമിതി പ്രവര്‍ത്തകരെ പാണത്തൂരില്‍ നിന്നും ജീപ്പിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മാരാകായുധങ്ങളുമായി കര്‍മ്മസമിതി പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. കമലാക്ഷന്റെ തലക്കാണ് പരിക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: BJP volunteers attacked by CPM, Kanhangad, Kasaragod, News, CPM, Attack, Injured.
Keywords: BJP volunteers attacked by CPM, Kanhangad, Kasaragod, News, CPM, Attack, Injured.