city-gold-ad-for-blogger

അപകടത്തില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്‍ വിനീത് ജീവിക്കും അഞ്ചുപേരിലൂടെ

കാസര്‍കോട്: (www.kasargodvartha.com 24/02/2016) മീഞ്ച സ്വദേശിയായ വിനീത് രാജെന്ന 21 കാരന്‍ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ. മംഗളൂരുവിലെ മണ്‍സൂരില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്ത് കൊണ്ടിരിക്കേ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കളിയൂര്‍ വീട്ടില്‍ വിനീതിന്റെ ഹൃദയവും, രണ്ട് കിഡ്‌നിയും, രണ്ട് കണ്ണുകളും, മറ്റും ദാനം ചെയ്തു.

സജീവ ബിജെപി പ്രവര്‍ത്തകനായ വിനീതിന്റെ അപകട വാര്‍ത്തയറിഞ്ഞ് മംഗളൂരുവിലെത്തിയ ജില്ലാ സെക്രട്ടറി കെ.പി വത്സരാജിനോട് ഡോക്ടര്‍മാരാണ് അവയദാനത്തിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം വിനീന്റെ മാതാപിതാക്കളുമായി സംസാരിച്ച് അനുവാദം വാങ്ങിക്കുകയായിരുന്നു.

കൂലിപ്പണിക്കാരനായ പിതാവ് കൃഷ്ണമൂല്യ ഏക മകന്‍ നഷ്ടമായ വേദനയ്ക്കിടയിലും അവന്റെ തുടിക്കുന്ന അവയവങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെന്നറിഞ്ഞതോടെ അനുവാദം നല്‍കുകയായിരുന്നു. ബംഗളൂരില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം രാത്രിയോടെ മംഗളൂരു എ.ജെ ആശുപത്രിയിലെത്തി അവയവങ്ങള്‍ ഏറ്റുവാങ്ങി. അമ്മ ഗീത. സഹോദരിമാര്‍ അശ്വനി, ശ്വേത. മൃതദേഹം വ്യാഴാഴ്ച സ്വദേശത്തെത്തിച്ച് സംസ്‌കരിക്കും.

അപകട വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം പി. സുരേഷ് കുമാര്‍ഷെട്ടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഹരിഷ്ചന്ദ്ര മഞ്ചേശ്വരം, വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡണ്ട് നാഗപ്പ അരിവയില്‍, മീഞ്ച പഞ്ചായത്തംഗം ചന്ദ്ര ശേഖര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അപകടത്തില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്‍ വിനീത് ജീവിക്കും അഞ്ചുപേരിലൂടെ

Keywords : BJP, Accident, Death, Youth, Hospital, Treatment, Meenja, Vineeth, BJP volunteer donates organs.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia