മടിക്കൈ മാടം ക്ഷേത്രത്തില്‍ ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമം; കുടുംബത്തിലെ പിഞ്ചുകുഞ്ഞുള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
Apr 28, 2016, 16:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/04/2016) മടിക്കൈ മാടം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കഴിയാട്ടം കാണാനെത്തിയ മടിക്കൈ ചുള്ളിമൂലയിലെ ബി ജെ പി പ്രവര്‍ത്തകന് നേരം ക്ഷേത്രത്തില്‍ ആക്രമം. അക്രമത്തെ ചെറുത്ത ഭാര്യയെയും അനുജനെയും അച്ഛനെയും സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഭാര്യയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ അക്രമി സംഘം വലിച്ച് ദൂരത്തെറിഞ്ഞു.
വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ എം രാജേഷ് (31), ഭാര്യ പി വി മായ (28), മകന്‍ രാംശരണ്‍ (രണ്ടര വയസ്), അനുജന്‍ എം രജീഷ് (26), അച്ഛന്‍ എം രാഘവന്‍ (51) എന്നിവരെ കഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച നാലര മണിയോടെയാണ് സംഭവം.
മടിക്കൈ മാടം ക്ഷേത്രത്തില്‍ നടന്നുവന്ന കളിയാട്ടത്തിന്റെ സമാപന ദിവസമായിരുന്ന വ്യാഴാഴ്ച കളിയാട്ടം കാണാനെത്തിയതായിരുന്നു രാജേഷും കുടുംബവും. ക്ഷേത്രമതിലിനകത്ത് തെയ്യം കണ്ടുകൊണ്ടിരുന്ന രാജേഷിനെ പ്രകോപനമില്ലാതെ സി പി എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords : Kanhangad, Temple Fest, BJP, Assault, Injured, Hospital, Kasaragod.