പാലക്കുന്ന് റെയില്‍വെ മേല്‍പാലം അനിശ്ചിതത്വത്തില്‍: ബിജെപി പ്രക്ഷോഭത്തിലേക്ക്
Nov 12, 2012, 18:24 IST
ഉദുമ: പാലക്കുന്ന് റെയില്‍വേ മേല്‍പാലം അനിശ്ചിതത്വത്തിലാക്കുന്ന സര്‍ക്കാറിന്റെയും ജനപ്രതിനിധികളുടെയും നിലപാടിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭസമരങ്ങളുടെ ആദ്യപടിയായി 13ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രാവിലെ 7.30ന് പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരിക്കും.
റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പ് ശേഖരണം സമര്‍പ്പിക്കും. മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക, കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ദീര്‍ഘദൂര ട്രെയ്‌നുകള്‍ക്ക് സ്റ്റോപ് അനുവദിക്കുക, റിസര്‍വേഷന്‍ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭത്തില്‍ ഉന്നയിക്കും.
മേല്‍പാല നിര്‍മാണത്തില്‍ സര്‍ക്കാരും സ്ഥലം എംഎല്‍എയും എംപിയും ഗുരുതര വീഴ്ച്ച വരുത്തിയെന്നും യോഗം ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പ് സ്ഥലം ഏറ്റെടുത്ത് പൂര്‍ത്തിയായിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്. യോഗത്തില്‍ പി.വി. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ശ്രീകാന്ത്, ബാബു പരിയാരം, പി. മഞ്ജുനാഥ്, ഗംഗാധരന്‍ പരിയാരം എന്നിവര്‍ സംസാരിച്ചു. അമ്പാടി വിശാലാക്ഷന്‍ സ്വാഗതവും അനില്‍ കൊപ്പനക്കാല്‍ നന്ദിയും പറഞ്ഞു.

Keywords: Palakunnu, Railway over bridge, Protest, BJP, Uduma, Kasaragod, Kerala, Malayalam news