റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റോഡ് ഉപരോധവുമായി ബി ജെ പി രംഗത്ത്
Sep 3, 2017, 19:38 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2017) ചെര്‍ക്കള - ബദിയടുക്ക - പെര്‍ള - അടുക്കസ്ഥല റോഡ് പൂര്‍ണമായി തകര്‍ന്നിട്ട് മാസങ്ങളായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെ ബി ജെ പി കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 13 മുതല്‍ 19 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന റോഡ് ഉപരോധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ സപ്താഹം.
13ന് രാവിലെ 9.30ന് ചെര്‍ക്കളയില്‍ ബി ജെ പി ജില്ല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്യും. 14 ന് അടുക്കസ്ഥലയിലും, 15 ന് പള്ളത്തടുക്ക, 16 ന് നെല്ലിക്കട്ട, 17ന് ഉക്കിനടുക്ക, 18 ന് ബദിയടുക്ക, 19 ന് പെര്‍ള എന്നിവിടങ്ങളില്‍ ഉപരോധം നടക്കും. ബി ജെ പി നേതാക്കളായ പി സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. വി ബാലകൃഷ്ണ ഷെട്ടി, പ്രമീള സി നായക്, എം സഞ്ചീവ ഷെട്ടി, പി രമേശ്, രവീഷ തന്ത്രി കുണ്ടാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്യും.
റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബി ജെ പി സംഘടിപ്പിക്കുന്ന പ്രതിഷേധ സപ്താഹത്തിന്റെ ഭാഗമായിട്ടാണ് ഉപരോധം സംഘടിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Road Damage, BJP, Protest, Inauguration, Cherkala, Badiyadukka, Perla.