കാഞ്ഞങ്ങാട് സീറ്റ് ബി ഡി ജെ എസ്സിന്; ബി ജെ പി വഴങ്ങിയേക്കും
Mar 16, 2016, 17:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/03/2016) കാഞ്ഞങ്ങാട് സീറ്റ് വേണമെന്ന എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ ആവശ്യത്തിന് ബി ജെ പി വഴങ്ങിയേക്കും. പ്രവാസിയായ രാവണേശ്വരത്തെ എം. രാഘവന്‍, എസ് എന്‍ ഡി പി ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ വെള്ളരിക്കുണ്ടിലെ പി.ടി ലാലു എന്നിവരെയാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബിഡിജെഎസ് പരിഗണിക്കുന്നത്.
സീറ്റ് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ബി ജെ പിയും ബി ഡി ജെ എസ്സും ഏകദേശ ധാരണയിലെത്തിയതായാണ് വിവരം. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിഡിജെഎസ് ആരംഭിച്ചു കഴിഞ്ഞു. അതേസമയം സീറ്റു വിട്ടുകൊടുക്കുന്നതിനെതിരെ ബി ജെ പിയിലെ ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. വ്യവസായ പ്രമുഖന്‍ എം. നാഗരാജനെ കാഞ്ഞങ്ങാട്ട് സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി ജെ പിയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് സീറ്റ് വിട്ടു നല്‍കണമെന്ന ആവശ്യവുമായി ബി ഡി ജെ എസ് രംഗത്തുവന്നത്.
ബിജെപി ശക്തമായി പ്രചാരണ പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാന തലത്തില്‍ തന്നെ തീരുമാനിച്ച 20 സീറ്റുകളില്‍ ഒന്നാണ് കാഞ്ഞങ്ങാട്ടേത്. അതുകൊണ്ട് തന്നെ കാഞ്ഞങ്ങാട് വിട്ടു നല്‍കരുതെന്ന ശക്തമായ ആവശ്യം അവര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ജില്ലയിലെ ശക്തി തെളിയിക്കാന്‍ ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് ബി ഡി ജെ എസ് ബിജെപിയോട് ആവശ്യപ്പെടുന്നത്.
ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. അതേസമയം കാഞ്ഞങ്ങാടിന് പകരം ഉദുമ, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് ബിഡിജെഎസിന് വിട്ടു കൊടുക്കാന്‍ ബിജെപി തയ്യാറായേക്കുമെന്നും, എന്നാല്‍ അത് ബി ഡി ജെ എസ് സ്വീകരിക്കുമോ എന്നും കണ്ടറിയണം.
Keywords : Kanhangad, Election 2016, BJP, Kasaragod, SNDP, BDJS.